city-gold-ad-for-blogger

മനുഷ്യമനസ്സുകളെ സ്‌നേഹംകൊണ്ട് വിളക്കിചേര്‍ക്കാന്‍ എന്‍.വൈ.എല്‍. സസ്‌നേഹം സംഘടിപ്പിക്കും

കാസര്‍കോടിന്റെ ശാശ്വത സമാധാനം ലക്ഷ്യം

കാസര്‍കോട്: (www.kvartha.com 02/02/2015) കാസര്‍കോടിന്റെ ശാശ്വത സമാധാനത്തിന് മനുഷ്യമനസ്സുകളെ സ്‌നേഹംകൊണ്ട് വിളക്കിചേര്‍ക്കാന്‍ എന്‍.വൈ.എല്‍. സസ്‌നേഹം സംഘടിപ്പിന്നു. മതേതരത്വവും, സമാധാനന്തരീക്ഷവും പരസ്പര സൗഹാര്‍ദ്ദവും പാടെ തകര്‍ക്കുന്ന രീതിയില്‍ നിരന്തര പ്രശ്‌നങ്ങള്‍കൊണ്ട് വീര്‍പ് മുട്ടുന്ന കാസര്‍കോടിന്റെ യുവസമൂഹത്തില്‍ മത സൗഹാര്‍ദ്ധവും, പരസ്പര വിശ്വാസവും ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി 'കഠാരയല്ല ആയുധം, ജീവനാണ് സമ്പത്ത്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പരിപാടി നടത്തുന്നത്. മാര്‍ച്ച് ആദ്യവാരം മുതല്‍ നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.

പരസ്പരം വിശ്വാസം നഷ്ടപ്പെട്ട ജനതയായി സംശയത്തോടെ കാണുകയും, നിസ്സാര പ്രശ്‌നങ്ങളെപ്പോലും പര്‍വ്വതീകരിക്കുകയും ചെയ്യുന്നതിലൂടെ ഉടലെടുക്കുന്ന നിരന്തരസംഭവങ്ങള്‍ നാടിന്റെ വികസനത്തെപ്പോലും മുരടിപ്പിക്കുകയാണെന്ന് ആരും ഓര്‍ക്കുന്നില്ല. ഇതിന് തടയിടേണ്ടത് അനിവാര്യമായ ഒരു ഘടകമാണെന്നാണ് എന്‍.വൈ.എല്ലിന്റെ വിലയിരുത്തല്‍. നാനാ ജാതി മതങ്ങള്‍ സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞിരുന്ന സപ്തഭാഷാ സംഗമ ഭൂമിയെ രക്തപങ്കിലമാക്കി വര്‍ഗീയതയിലൂടെ നാടിന്റെ സൗഹൃദം തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തുന്നതിനും, നാടിന്റെ സമാധാനാന്തരീക്ഷം സംജാതമാക്കുന്നതിനും യുവസമൂഹത്തിന്റെ പങ്ക് വലുതാണെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആ സന്ദേശം എന്‍.വൈ.എല്‍. ഏറ്റെടുക്കുകയാണ് ഈ സന്ദേശയാത്രയിലൂടെ.

സമാധാന സന്ദേശ യാത്രയുടെ ഭാഗമായി മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കളുടെ സഹകരണവും, പിന്തുണയും നേടുന്നതിന്റെ ഭാഗമായി ഗൃഹ സന്ദര്‍ശനം അടക്കമുള്ള പരിപാടികള്‍ക്കൊപ്പം ഇതിന്റെ പ്രചരണ കണ്‍വെന്‍ഷന്‍ ഫെബ്രുവരി ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെങ്കള സന്തോഷ്‌നഗര്‍ ഐ.എന്‍.എല്‍. ഓഫീസില്‍ വെച്ച് നടക്കും. വൈകുന്നേരം നാല് മണിക്ക് നായമ്മാര്‍മൂല ടൗണില്‍ 'സഫ്‌വാന്‍' നഗറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഐ.എന്‍.എല്‍.-എന്‍.വൈ.എല്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ എം.എ. ലത്തീഫ്, റഹീം ബെണ്ടിച്ചാല്‍, നൗഷാദ് എരിയാല്‍, അഡ്വ. ഷേക്ക് ഹനീഫ, അജിത്കുമാര്‍ ആസാദ്, സിദ്ദീഖ് ചെങ്കള, റാഷിദ് ബേക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
മനുഷ്യമനസ്സുകളെ സ്‌നേഹംകൊണ്ട് വിളക്കിചേര്‍ക്കാന്‍ എന്‍.വൈ.എല്‍. സസ്‌നേഹം സംഘടിപ്പിക്കും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  NYL program for communal harmoney, Press Conference,  NYL, Press meet, Conference, Kasaragod, Kerala. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia