city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംശയത്തിന്റെ പേരില്‍ പിടികൂടുന്നവരെ പ്രതിയാക്കുന്നു: എന്‍.വൈ.എല്‍

സംശയത്തിന്റെ പേരില്‍ പിടികൂടുന്നവരെ പ്രതിയാക്കുന്നു: എന്‍.വൈ.എല്‍
ചേരങ്കൈ: മാസങ്ങള്‍ക്ക് മുമ്പ് ചേരങ്കൈ ശാന്തി നഗറില്‍ വെച്ച് കല്ല്യാണ ബസിന് നേരെ കല്ലെറിഞ്ഞതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നു.

യഥാര്‍ത്ഥ പ്രതികള്‍ ഇരുളില്‍ കഴിയുമ്പോള്‍ സംശയത്തിന്റെ പേരില്‍ പോലീസ് പിടികൂടുന്നവരെ പരാതിക്കാരിയായ സ്ത്രീകള്‍ സ്ഥലത്തെ ബി.ജെ.പി പ്രാദേശിക നേതാവിന്റെ ഒത്താശയോടെ പ്രതിയാക്കുന്നുവെന്ന് എന്‍.വൈ.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദിഖ് ചേരങ്കൈ പ്രസ്താവനയില്‍ ആരോപിച്ചു.

അക്രമികള്‍ നാട്ടില്‍ വിലസി നടക്കുമ്പോള്‍ നിരപരാധികള്‍ക്ക് നാട്ടിലിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. നീതിപൂര്‍വമായ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം കബിളിപ്പിക്കല്‍ തിരിച്ചറിയണമെന്നും പ്രതികള്‍ ആരെന്നറിയാതെ നിരപരാധികളെ ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Keywords:  NYL, Cherangai, Police, BJP, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia