ചൗക്കി നുസ്രത്ത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍
Dec 25, 2016, 10:01 IST
ചൗക്കി: (www.kasargodvartha.com 25.12.2016) ചൗക്കി നുസ്രത്ത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പുതിയ ബാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി മുത്തലിബ് ചൗക്കിയേയും സെക്രട്ടറിയായി സൈദു മൂന്ന്കണ്ഡത്തിനേയും ട്രഷറര്‍ ആയി ദാമോദരനേയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: മനോജ്, സത്താര്‍ കുണ്ടത്തില്‍, സിനാന്‍ ചൗക്കി (വൈസ് പ്രസിഡന്റുമാര്‍), ബിലാല്‍, ഷിഫാറത്ത്, അസ്‌കര്‍ മുക്രി (ജോയിന്‍ സെക്രട്ടറിമാര്‍).
മണല്‍ മാഫിയകള്‍ക്കെതിരെ കാസര്‍കോട് സിഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തില്‍ പോലീസ് എടുക്കുന്ന നടപടി പ്രശംസനീയമാണെന്ന് ജനറല്‍ ബോഡി യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാസര്‍കോട് ജില്ല കേന്ദ്രീകരിച്ച് മണല്‍ മാഫിയാ സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമായിരുന്നു. സാധാരണക്കാരന് നിസാര തുകയില്‍ കിട്ടിയിരുന്ന മണല്‍ മാഫിയകള്‍ കൈയ്യടക്കിയതോടെ വന്‍ തുക ഈടാക്കി സാധാരണക്കാരന്റെ ഭവന നിര്‍മ്മാണം പോലും നിലച്ചിരിക്കുകയായിരുന്ന സാഹചര്യത്തില്‍ പോലീസ് എടുത്ത നിലപാട് ഏറെ പ്രയോജനകരമായി. മണല്‍ മാഫിയകള്‍ക്ക് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മുന്‍ പ്രസിഡന്റ് സത്താര്‍ കല്ലങ്കൈ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ കരീം ചൗക്കി ഉദ്ഘാടനം ചെയ്തു. യുഎഇ നുസ്രത്ത് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് സലീം കടപ്പുറം, ജനറല്‍ സെക്രട്ടറി ഖലീല്‍ മദ്രസ വളപ്പില്‍, താജുദ്ദീന്‍ തോട്ടത്തില്‍, ഷക്കീല്‍ മദ്രസ വളപ്പില്‍, സത്താര്‍, കരീം ആമു, സവാദ് മൂസ, സാനിദ് കൊടക്, അബ്ബാസ്, ഷംസീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

![]() |
മുത്തലിബ് |
![]() |
സൈദു |