city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കര നുസ്രത്തുല്‍ മസാക്കീന്‍ വാര്‍ഷികവും മതപ്രഭാഷണവും 13 മുതല്‍

കാസര്‍കോട്: തളങ്കര നുസ്രത്തുല്‍ മസാക്കീന്‍ ആറാം വാര്‍ഷികവും മതപ്രഭാഷണവും ഡിസംബര്‍ 13 മുതല്‍ 17 വരെ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

13 നു സ്വാഗത സംഘം ചെയര്‍മാന്‍ സുലൈമാന്‍ ഹാജി ബാങ്കോടിന്റെ അധ്യക്ഷതയില്‍ മംഗലാപുരം - കീഴൂര്‍ ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് സംയുക്ത ഖാസിയായി സ്ഥാനമേറ്റടുത്ത പ്രൊഫ. ആലിക്കുട്ടി മുസ്ല്യാര്‍ക്ക് ചടങ്ങില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് മാലിക് ദീനാര്‍ വലിയ ജമാഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും.

തളങ്കര നുസ്രത്തുല്‍ മസാക്കീന്‍ വാര്‍ഷികവും മതപ്രഭാഷണവും 13 മുതല്‍

മൂന്നാറിലെ ആറ് വയസുള്ള മാസ്റ്റര്‍ ഉമറുല്‍ ഫാറൂഖ് ഉമ്മയും ബാപ്പയും അറിയുവാന്‍ എന്ന വിഷയത്തില്‍ പ്രസംഗിക്കും. 14, 15 തീയ്യതികളില്‍ പ്രമുഖ പ്രാസംഗികന്‍ ഹാഫിള് ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി സമ്പത്തും പലിശയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 16 നു വൈകിട്ട് ഏഴുമണിക്ക് ഖുര്‍ആന്‍ വിസ്മയ വിരുന്ന് സംഘടിപ്പിക്കും. ഹാഫിള് അനീസ് റഹ്മാന്‍, ഹാഫിള് മുനീബ് ഹുസൈന്‍ തളങ്കര, ഖാരിഅ് മുഹമ്മദ് സാദിഖ് കോഴിക്കോട് എന്നിവര്‍ നേതൃത്വം നല്‍കും. കൊല്ലം സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം മാഹിന്‍ മന്നാനി കൊല്ലം റസൂല്‍ സ്‌നേഹത്തിന്റെ സാഗരം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

17 നു രാത്രി ഏഴുമണിക്ക് മജാത്തുല്‍ ഇസ്ലാം സംഘം തെരുവത്ത് നേതൃത്വത്തില്‍ സ്വലാത്ത് മജ്‌ലിസും ഉണ്ടായിരിക്കും. അബ്ദുല്‍ നാസര്‍ മഅദനിയുടെ മകന്‍ ഉമ്മര്‍ മുക്താര്‍ അതിഥിയായിരിക്കും. ജലീല്‍ റഹ്മാനി വാണിയൂര്‍ സ്വര്‍ഗം എത്ര സുന്ദരം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

അഞ്ചാം വാര്‍ഷികത്തില്‍ പൊതുജനങ്ങളില്‍ നിന്നും സ്വരൂപിച്ച സംഖ്യയില്‍ നിന്നും 40 ഓളം നിര്‍ധനരായവര്‍ക്ക് വിവാഹ സഹായവും 20 ഓളം രോഗികള്‍ക്ക് ചികിത്സാ സഹായവും നല്‍കാന്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സുലൈമാന്‍ ഹാജി ബാങ്കോട്, യൂനൂസ് തളങ്കര, സഹീദ് ഹാമിദി, ഉമൈര്‍ സിറാമിക്‌സ്, ബഷീര്‍ ബാങ്കോട്, മുഹമ്മദ് റാഷിദ്, നിഷാദ്, ഇക്ബാല്‍ കെ.എം, ഫയാസ്, മുഹമ്മദ് സനദ് സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Thalangara, Kerala, Press meet, Nusrathul Masakeen, Speech, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia