city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നുസ്‌റത്തുല്‍ മസാക്കീന്‍ എട്ടാം വാര്‍ഷികം: സിംസാറുല്‍ ഹഖ് ഹുദവി തളങ്കരയില്‍

തളങ്കര: (www.kasargodvartha.com 16.03.2016) നിരവധി ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ ജനശ്രദ്ധ നേടിയ തളങ്കര നുസ്‌റത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ എട്ടാം വാര്‍ഷികാഘോഷം മാര്‍ച്ച് 17, 18 തീയ്യതികളില്‍ തളങ്കര മുസ്‌ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

17ന് വൈകുന്നേരം ഏഴ് മണിക്ക് മംഗലാപുരം ചെമ്പരിക്ക ഖാസി ത്വാഖാ അഹ് മദ് മുസ് ലിയാര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. സുലൈമാന്‍ ഹാജി ബാങ്കോട് അധ്യക്ഷത വഹിക്കും. മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്യും. കെ എന്‍ എസ് മൗലവി തിരുവമ്പാടി 'ശിരസ്സുകള്‍ വഹിച്ച ധിക്കാരി' എന്ന വിഷയത്തെ ആസ്പദമാക്കി കഥാപ്രസംഗം നടത്തും.
നുസ്‌റത്തുല്‍ മസാക്കീന്‍ എട്ടാം വാര്‍ഷികം: സിംസാറുല്‍ ഹഖ് ഹുദവി തളങ്കരയില്‍
18ന് വൈകുന്നേരം 7 മണിക്ക് സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. നീലേശ്വരം ഖാസി മൗലാനാ അല്‍ ഹാജി ഇ കെ മുഹമ്മദ് മുസ്‌ലിയാര്‍, ശംസുദ്ദീന്‍ ഫഹീമി കുറുമ്പലങ്ങാട് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. യഹ്‌യ തളങ്കര, എ അബ്ദുല്‍ റഹ്മാന്‍, പി യു അഹ്മദ് ബാങ്കോട് പ്രസംഗിക്കും. യൂനുസ് തളങ്കര സ്വാഗതവും സയ്യിദ് ഹാമിദ് നന്ദിയും പറയും.

Keywords:  Thalangara, kasaragod, Programme, Anniversary, Simsarul Haq Hudavi, Nusrathul Masakeen

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia