city-gold-ad-for-blogger

നുസ്രത്ത് ചൗക്കിയുടെ ഓണക്കിറ്റ് വിതരണം ചെയ്തു

ചൗക്കി: (www.kasargodvartha.com 11/09/2016) ഓണാഘോഷത്തിന്റെ ഭാഗമായി പ്രദേശത്തെ പത്ത് നിര്‍ധന കുടുംബങ്ങള്‍ക്ക് നുസ്രത്ത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍ ഓണക്കിറ്റ് വിതരണം ചെയ്തു. നുസ്രത്ത് യു.എ.ഇ. വെല്‍ഫെയര്‍ കമ്മിറ്റിയുടെ സഹകരണത്തോടെയായിരുന്നു ഓണക്കിറ്റ് വിതരണം.

ചൗക്കിയില്‍ നടന്ന പരിപാടി ക്ലബ് പ്രസിഡണ്ട് സത്താര്‍ കല്ലങ്കൈയുടെ അധ്യക്ഷതയില്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ആനന്ദന്‍ കടപ്പുറം, നാം ഹനീഫ്, ഉമേഷന്‍ അര്‍ജാല്‍, ഹനീഫ് കടപ്പുറം, ഉസ്മാന്‍, ഇഖ്ബാല്‍ മദ്രസ വളപ്പില്‍, മനോജ്, നിസാഫി, സത്താര്‍, ഗംഗു, ഹമീദ്, കരീം, നാസി തുടങ്ങിയവര്‍ സംബന്ധിച്ചു.

കരീം ചൗക്കി സ്വാഗതവും ദാമോദരന്‍ നന്ദിയും പറഞ്ഞു.

നുസ്രത്ത് ചൗക്കിയുടെ ഓണക്കിറ്റ് വിതരണം ചെയ്തു


Keywords:  Kasaragod, Kerala, Chowki, Onam-celebration, Distribution, Onam Kit, Nusrath Chowki's Onam kit distributed.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia