city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നേ­ഴ്‌­സിംഗ് വി­ദ്യാര്‍­ത്ഥി­നി­യെ കി­ണ­റില്‍ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തി

നേ­ഴ്‌­സിംഗ് വി­ദ്യാര്‍­ത്ഥി­നി­യെ കി­ണ­റില്‍ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തി
കാസര്‍­കോട്: നേ­ഴ്‌­സിം­ഗ് വി­ദ്യാര്‍­ത്ഥി­നി­യെ കി­ണ­റ്റില്‍ മ­രി­ച്ച­നി­ല­യില്‍ ക­ണ്ടെത്തി. പൈ­വളി­ഗ ലാല്‍­ബാ­ഗ് അ­മ്മേ­രി കൊ­മ്മ­ങ്ക­ള­യി­ലെ കൃ­ഷ്­ണന്‍-ക­മ­ല ദ­മ്പ­തി­ക­ളു­ടെ മ­കള്‍ അ­നി­ത­യെ­യാ­ണ്(20) വ്യാ­ഴാഴ്ച വൈ­കി­ട്ടോ­ടെ കി­ണ­റ്റില്‍ മ­രി­ച്ച­നി­ല­യില്‍ ക­ണ്ടെ­ത്തി­യത്. വീ­ട്ടി­ലെ സാ­മ്പത്തി­ക ബു­ദ്ധി­മു­ട്ടു­കാര­ണം അനി­ത നേ­ഴ്‌­സിം­ഗ് പഠ­നം പാ­തി­വ­ഴി­ക്ക് ഉ­പേ­ക്ഷി­ച്ചി­രുന്നു. ഇ­ക്ക­ഴിഞ്ഞ ഒ­ക്ടോ­ബര്‍ 28ന് അ­നി­ത­യു­ടെ വിവാ­ഹ നിശ്ച­യം ന­ട­ന്നി­രു­ന്നു.

കു­മ്പ­ള­യി­ലെ ഇ­ല­ക്ട്രി­ഷ്യനാ­യ യു­വാ­വു­മാ­യാ­ണ് വിവാ­ഹ നിശ്ച­യം ന­ട­ന്നത്. മാ­താ­പി­താ­ക്കളും സ­ഹോ­ദ­ര­ങ്ങളും ജോ­ലി­ക്ക് പോ­യി­രുന്നു. വൈ­കി­ട്ടോ­ടെ തി­രി­ച്ചെ­ത്തി­യ­പ്പോള്‍ മൊ­ബൈലും ചെ­രിപ്പും കി­ണ­റ്റിന്‍ക­ര­യില്‍ ക­ണ്ടെ­ത്ത­യ­തി­നെ തു­ടര്‍­ന്ന് ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തി­ലാ­ണ് മൃ­ത­ദേ­ഹം കി­ണ­റ്റില്‍ ക­ണ്ടെ­ത്തി­യത്. മ­ഞ്ചേ­ശ്വ­രം പോ­ലീ­സ് ഇന്‍­ക്വ­സ്­റ്റ് ന­ടത്തി­യ മൃ­ത­ദേ­ഹം വെ­ള്ളി­യാ­ഴ് രാ­വി­ലെ കാസര്‍­കോ­ട് ജ­ന­റ­ല്‍ ആ­ശു­പ­ത്രി­യില്‍ പോ­സ്റ്റു­മോര്‍­ട്ടം നട­ത്തി ബ­ന്ധു­ക്കള്‍­ക്ക് വിട്ടു­കൊ­ടു­ത്തു.

അ­നി­ത­യു­ടെ മ­ര­ണ­കാര­ണം സം­ബ­ന്ധി­ച്ച് പോ­ലീ­സ് അ­ന്വേഷ­ണം ആ­രം­ഭി­ച്ചി­ട്ടുണ്ട്. സ­ഹോ­ദ­രങ്ങള്‍: സു­നി­ത, അം­ഗി­ത, പ­വന്‍ കു­മാര്‍.




Keywords: Paivalika, Nurse, Student, Well, Death, Manjeshwaram, Police, Postmortem report, hospital, kasaragod,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia