കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി കാമുകനോടൊപ്പം തിരിച്ചെത്തി
Mar 9, 2015, 13:14 IST
കാസര്‍കോട്: (www.kasargodvartha.com 09/03/2015) പ്രിന്‍സിപ്പാളിന് കത്തെഴുതി വെച്ച് കോളജില്‍ നിന്നും അപ്രത്യക്ഷയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി കാമുകനോടൊപ്പം തിരിച്ചെത്തി. മാലിക്ദീനാര്‍ നഴ്‌സിംഗ് സ്‌കൂള്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും കൊല്ലം സ്വദേശിനിയുമായ എന്‍. ഉഷയാണ് (19) കാമുകനും പ്ലമ്പിംഗ് ജോലിക്കാരനുമായ കൊല്ലത്തെ എം. ഷിനുവിനൊപ്പം (19) തിരിച്ചെത്തിയത്.
മാര്‍ച്ച് ഏഴിന് രാവിലെ പ്രിന്‍സിപ്പാള്‍ എം.ആര്‍. സുശീലിന് കത്തെഴുതിവെച്ചാണ് ഉഷ പോയത്. താന്‍ ആരുടേയും കൂടെ പോകുന്നതല്ലെന്നും സ്വന്തം ഇഷ്ടത്തിനാണ് പോകുന്നതെന്നുമാണ് കത്തില്‍ പറഞ്ഞിരുന്നത്. പ്രിന്‍സിപ്പാള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഈ വിവരം അറിഞ്ഞ് ഇരുവരും കാസര്‍കോട്ടേക്ക് തിരിച്ചെത്തിയത്. കോഴിക്കോട് വെള്ളിമാട് കുന്ന് ഓര്‍ഫനേജില്‍നിന്നുമാണ് ഉഷ നഴ്‌സിംഗ് കോളജില്‍ പഠനത്തിനായി എത്തിയത്.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കാസര്‍കോട് കോടതിയില്‍ ഹാജരാക്കും. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Missing, Student, Kasaragod, Kerala, Nursing Student, Lover, Nursing school student returns.
Advertisement:
Advertisement: