കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ മിന്നല്‍ പണിമുടക്ക്
Mar 21, 2014, 11:43 IST
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ മിന്നല്‍ പണിമുടക്ക് നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഒരുമണിക്കൂര്‍ നേരം നഴ്‌സുമാര്‍ തങ്ങളുടെ ജോലികള്‍ നിര്‍ത്തിവെച്ച് രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ മിന്നല്‍ പണിമുടക്ക് നടത്തിയത്. ആശുപത്രിയില്‍ നഴ്‌സുമാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും നഴ്‌സുമാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു.
ഈ മാസം 20 നുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് മിന്നല്‍ പണിമുടക്കിന് ഏര്‍പ്പെട്ടത്. 71 നഴ്‌സുമാരാണ് ജനറല്‍ ആശുപത്രിയില്‍ വേണ്ടത്. ഇപ്പോള്‍ തന്നെ ആറ് നഴ്‌സുമാരുടെ ഒഴിവുണ്ട്. ഇത് കൂടാതെ ആറ് നഴ്‌സുമാര്‍ ഡെപ്യൂട്ടേശനിലാണ്. 10 പേര്‍ പ്രസവാവധിയിലും 15 പേര്‍ മറ്റു അവധികളിലുമാണ്. ഇപ്പോള്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ലീവ് പോലും നല്‍കാതെ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടിവരികയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്. മിന്നല്‍ പണിമുടക്ക് സൂചന മാത്രമാണെന്ന് ഇനിയും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരരംഗത്തേക്ക് നീങ്ങുമെന്നും പണിമുടക്കിയ നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Malayalam News, Kasaragod, hospital, Nurse, General-hospital, Strike, District Collector, Nurses strike in general hospital
Advertisement:
ഈ മാസം 20 നുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് മിന്നല്‍ പണിമുടക്കിന് ഏര്‍പ്പെട്ടത്. 71 നഴ്‌സുമാരാണ് ജനറല്‍ ആശുപത്രിയില്‍ വേണ്ടത്. ഇപ്പോള്‍ തന്നെ ആറ് നഴ്‌സുമാരുടെ ഒഴിവുണ്ട്. ഇത് കൂടാതെ ആറ് നഴ്‌സുമാര്‍ ഡെപ്യൂട്ടേശനിലാണ്. 10 പേര്‍ പ്രസവാവധിയിലും 15 പേര്‍ മറ്റു അവധികളിലുമാണ്. ഇപ്പോള്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ലീവ് പോലും നല്‍കാതെ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടിവരികയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്. മിന്നല്‍ പണിമുടക്ക് സൂചന മാത്രമാണെന്ന് ഇനിയും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരരംഗത്തേക്ക് നീങ്ങുമെന്നും പണിമുടക്കിയ നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍