city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരുപാട് രോഗികളെ പരിചരിച്ച ഈ നഴ്‌സ് ഇപ്പോള്‍ ദുരിതകിടക്കയില്‍; കാരുണ്യംകാത്ത് ചാച്ചികുട്ടി

സുബൈര്‍ പള്ളിക്കാല്‍

ചെര്‍ക്കള: (www.kasargodvartha.com 22/06/2015) ഒരുപാട് രോഗികളെ പരിചരിക്കുകയും അവരുടെ വേദനകള്‍ക്ക് ശമനമുണ്ടാക്കുകയും ചെയ്ത ചാച്ചികുട്ടി എന്ന 56 കാരിയായ നഴ്‌സ് ഇപ്പോള്‍ കഴിയുന്നത് ദുരിതകിടക്കയില്‍. 2008ല്‍ വീടിന്റെ അരഭിത്തി തകര്‍ന്ന് തുടയെല്ലുപൊട്ടിയതിനെതുടര്‍ന്നാണ് സ്വന്തമായി എഴുന്നേറ്റ് നടക്കാന്‍പോലും കഴിയാതെ ഇവര്‍ കിടപ്പിലായത്.

തുടയില്‍ സ്റ്റീല്‍ ഘടിപ്പിച്ചതിനാല്‍മാത്രമാണ് ഇവര്‍ക്ക് പരസഹായത്തോടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്നത്. എന്നാല്‍ ഇതിനിടയില്‍ ഇവരുടെ ഹിപ്പ്‌ജോയിന്റിന് തേയ്മാനം സംഭവിച്ചതിനാലും കിഡ്‌നിക്ക് പഴുപ്പ് ബാധിച്ചതിനാലും ജീവന്‍തന്നെ അപകടത്തിലായിരിക്കുകയാണ്. രണ്ടര ലക്ഷം രൂപ ചിലവഴിച്ച് ശസ്ത്രക്രിയ നടത്തിയാല്‍മാത്രമേ ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുകയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മരുന്നിനും മറ്റുമായി മാത്രം മാസം വലിയതുകയാണ് ഇവര്‍ക്ക് ചിലവുവരുന്നത്. ഇതിനകംതന്നെ ചികിത്സയ്ക്ക് മാത്രം 20 ലക്ഷത്തോളം രൂപ ചിലവഴിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് ലക്ഷത്തോളം രൂപ കടമുണ്ട്. ഇതുകൂടാതെയാണ് വീണ്ടും ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വിവാഹം കഴിഞ്ഞ രണ്ട് ആണ്‍മക്കളുടെ വരുമാനംകൊണ്ടാണ് ചാച്ചിക്കുട്ടിയുടെ കുടുംബം പുലരുന്നത്. ഇരുവര്‍ക്കും കൂലിപ്പണിയാണ്. ചാച്ചിക്കുട്ടിയുടെ ദുരിതംകണ്ടറിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ 50,000 രൂപ സഹായം അനുവദിച്ചിരുന്നു. ഇത് മരുന്നിനുപോലും തികയാത്ത അവസ്ഥയിലാണ്. പെന്‍ഷന്‍പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. റേഷന്‍കാര്‍ഡുള്ളതിനാല്‍ സര്‍ക്കാറിന്റെ സീറോലാന്റ് പദ്ധതി പ്രകാരം മൂന്ന് സെന്റ് ഭൂമി ഇവരുടെ പേരില്‍ അനുവദിച്ചിട്ടുണ്ട്. ചികിത്സയ്ക്ക് വേണ്ടി ദേലമ്പാടിയിലെ വീടുസ്ഥലവും കാസര്‍കോട് സൂരംബയലില്‍ ഉണ്ടായിരുന്ന വീടും സ്ഥലവും ഇവര്‍ക്ക് വില്‍പന നടത്തേണ്ടി വന്നിരുന്നു.

പല ആശുപത്രികളിലും നഴ്‌സായി ജോലിചെയ്ത ഇവര്‍ പിന്നീട് ഹോംനഴ്‌സായും പലവീടുകളിലും ജോലിചെയ്തിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചിരുന്നുവെങ്കിലും അസുഖം കാരണം ഇവര്‍ക്ക് ജോലി തുടരാന്‍ കഴിഞ്ഞിരുന്നില്ല. ഇതുകാരണം ജോലി ഉപേക്ഷിക്കേണ്ടിവന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതംവിതച്ച കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് ചാച്ചിക്കുട്ടിയുടെ സ്വദേശം. 30 വര്‍ഷം മുമ്പ് വിവാഹംകഴിച്ച് ദേലമ്പാടിയിലേക്ക് കൊണ്ടുവന്നതായിരുന്നു. ഇപ്പോള്‍ എടനീരില്‍ 2,250 രൂപ വാടക നല്‍കി വാടക വീട്ടിലാണ് താമസിക്കുന്നത്. ഭര്‍ത്താവ് ഇളയമകന് രണ്ട് വയസുള്ളപ്പോള്‍ ഉപേക്ഷിച്ചുപോയതായിരുന്നു. പിന്നീട് മക്കളെ കഷ്ടപ്പെട്ടാണ് ചാച്ചിക്കുട്ടി വളര്‍ത്തിവലുതാക്കിയത്. മക്കള്‍ക്ക് സ്വന്തമായി കുടുംബമുണ്ടായെങ്കിലും ഇവര്‍ സമ്പാദിക്കുന്നതെല്ലാം ചാച്ചികുട്ടിയുടെ ചികിത്സയ്ക്കായി മാറ്റിവെക്കുകയാണ്.

ചാച്ചികുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഉദാരമതികളുടെ സഹായംകൊണ്ടുമാത്രമേ സാധിക്കുകയുള്ളു. കേരള ഗ്രാമീണ്‍ ബാങ്കിന്റെ എടന്നീര്‍ ശാഖയില്‍ ചാച്ചികുട്ടിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. A/C നമ്പര്‍: 40515101008054, IFSC Code: KLGB0040515. ഫോണ്‍: 9645515761.
ഒരുപാട് രോഗികളെ പരിചരിച്ച ഈ നഴ്‌സ് ഇപ്പോള്‍ ദുരിതകിടക്കയില്‍; കാരുണ്യംകാത്ത് ചാച്ചികുട്ടി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia