city-gold-ad-for-blogger

Death | എലിവിഷം അകത്ത് ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നഴ്‌സ് മരിച്ചു

Nurse Dies After Consuming Rat Poison
Photo: Arranged

● മംഗ്ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
● ഒന്നര വർഷം മുമ്പാണ് വിവാഹിതയായത് 
● പയ്യന്നൂർ ബികെഎം ആശുപത്രിയിലെ നഴ്സായിരുന്നു

ചന്തേര: (KasargodVartha) എലിവിഷം അകത്ത് കടന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നഴ്സ് മരിച്ചു. പയ്യന്നൂർ ബികെഎം ആശുപത്രിയിലെ നഴ്‌സും തെക്കേ മാണിയാട്ടെ ഭാസ്‌കരൻ - രാധാമണി ദമ്പതികളുടെ മകളുമായ കെവി രജിത (24) യാണ് മരിച്ചത്. മംഗ്ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

Nurse Dies After Consuming Rat Poison

തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഇക്കഴിഞ്ഞ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് രജിതയെ എലിവിഷം അകത്ത് ചെന്ന് അവശനിലയിൽ വീട്ടില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ തന്നെ തൃക്കരിപ്പൂരിലെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഒന്നര വര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം നടന്നത്. ഭര്‍ത്താവ്: പ്രജീഷ് (കൊടക്കാട്). സഹോദരന്‍: രഞ്ജിത്ത്. ചന്തേര പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജെനറൽ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

#keralanews #nursedeath #ratpoison #tragedy #healthcare #RIP

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia