നമ്പര്‍ പ്ലേറ്റ് ഫോര്‍ രജിസ്‌ട്രേഷനും, ഫെയില്‍ഡ് രജിസ്‌ട്രേഷനും; 12 ബൈക്കുകള്‍ പിടി കൂടി, നമ്പര്‍ പ്ലേറ്റ് തയ്യാറാക്കി കൊടുക്കുന്നവര്‍ക്കെതിരെയും കേസെടുക്കും
Jul 10, 2016, 12:59 IST
കാസര്‍കോട്: (www.kasargodvartha.com 10/07/2016) നമ്പര്‍ പ്ലേറ്റില്‍ ഫോര്‍ രജിസ്‌ട്രേഷനും, ഫെയില്‍ഡ് രജിസ്‌ട്രേഷനും രേഖപ്പെടുത്തിയവയടക്കം 12 ബൈക്കുകള്‍ പോലീസ് പിടികൂടി. നമ്പര്‍ പ്ലേറ്റിന് മുകളിലാണ് ഇവര്‍ ഇത്തരം സ്റ്റിക്കറുകള്‍ ഒട്ടിച്ചിരുന്നത്.
ഇതു കൂടാതെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള നമ്പറുകള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ നമ്പറുകളില്‍ കൃത്രിമം നടത്തുന്നവര്‍ മാല പൊട്ടിക്കല്‍ അടക്കം നിരവധി കുറ്റകൃത്യങ്ങള്‍ നടത്തുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇത്തരം വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വ്യാപകമായ വാഹനപരിശോധനയാണ് പോലീസ് നടത്തുന്നത്.
ഇനിമുതല്‍ ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ തയ്യാറാക്കി കൊടുക്കുന്ന സ്ഥാപന ഉടമകള്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് നിയമപ്രകാരമാണ് വാഹനങ്ങള്‍ പിടികൂടി നടപടികള്‍ സ്വീകരിക്കുന്നത്. ഇത് ആവര്‍ത്തിച്ചാല്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ക്രിമിനല്‍ കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.