city-gold-ad-for-blogger

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു: റവന്യൂ മന്ത്രി

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.11.2019) പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നത് പൊതുവിദ്യാഭ്യാസ യജ്ഞം വലിയ രീതിയില്‍ നടക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണെന്ന് റവന്യൂ ഭവന നിര്‍മാണ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്ന ചുമതല ജില്ലാ പഞ്ചായത്തിന്റെതാണ്. സര്‍ക്കാര്‍ പദ്ധതി വിഹിതങ്ങളില്‍നിന്നും അനുവദിച്ചുകൊടുക്കുന്ന ഫണ്ട് മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും ഉപയോഗിക്കേണ്ടത്. അതുകൊണ്ട് തന്നെ ഒരു പൊതുവിദ്യാലയത്തിന് അവശ്യം വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ എംഎല്‍എ, എംപി ഫണ്ടുകളും മറ്റ് സ്‌കീമുകളും ഉപയോഗപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വിദ്യാലയങ്ങള്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉപജില്ല, ജില്ല, സംസ്ഥാന മത്സരങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കും, സ്‌കൂളിലെ കായി കാധ്യാപകനും മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്ത് വിവിധ സാഹചര്യങ്ങളിലായി അകാലത്തില്‍ പൊലിഞ്ഞുപോയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മൗന പ്രാര്‍ത്ഥനയും ചടങ്ങില്‍ നടന്നു.

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് പി ഡബ്ല്യു.ഡി ബില്‍ഡിംഗ് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എ അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍, ജില്ലാ പഞ്ചായത്ത് അംഗം ജോസ് പതാല്‍, പരപ്പ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി വി തങ്കമണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാധ വിജയന്‍, പി ടി എ പ്രസിഡന്റ് കെ ദാമോദരന്‍, എസ് എം സി ചെയര്‍മാന്‍ സി നാരായണന്‍, മദര്‍ പി ടി എ പ്രസിഡന്റ് സ്വര്‍ണലത, ഹെഡ്മാസ്റ്റര്‍ ഇ കെ അബ്ദുല്‍മജീദ്, സീനിയര്‍ എച്ച്എസ്എസ്ടി പി ഹരീഷ്‌കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് വി കെ പ്രഭാവതി, സ്റ്റാഫ് സെക്രട്ടറി കെ വി രജിത, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കിനാനൂര്‍ കിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല സ്വാഗതവും പരപ്പ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് കക്കോട്ട് നന്ദിയും പറഞ്ഞു.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു: റവന്യൂ മന്ത്രി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, news, kasaragod, school, parappa, Building, inauguration, Minister, MP, Number of students are increasing in public education institutions; says revenue Minister

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia