പുതിയ പൈപ്പുകളിടാന്‍ കുഴിയെടുത്ത മണ്ണ് ഓവുചാലിട്ട് മൂടി
Apr 24, 2013, 19:36 IST
കാസര്‍കോട്: നുള്ളിപ്പാടി ദേശീയപാതയ്ക്ക് സമീപം പൈപ്പുകളിടാന്‍ കുഴിയെടുത്ത മണ്ണ് സമീപത്തെ ഓവുചാലിലിട്ടതിനെ തുടര്‍ന്ന് ഓവുചാല്‍ മൂടി. വാട്ടര്‍ അതോറിറ്റിയാണ് പുതിയ പൈപ്പുകളിടാന്‍ കുഴിയെടുത്തത്. കുഴിയെടുത്ത മണ്ണ് ഓവുചാലില്‍ തള്ളുകയായിരുന്നു. ഇതു കാരണം ഓവുചാചിലെ മലിനജലം റോഡിലേക്കൊഴുകുന്നതായി സമീപത്തെ വ്യാപാരികള്‍ പരാതിപ്പെട്ടു.
കഴിഞ്ഞദിവസം നുള്ളിപ്പാടിയിലും അടുക്കത്ത്ബയലിലും വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെട്ടിരുന്നു. വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ നന്നാക്കാനും മറ്റും അലക്ഷ്യമായി കുഴികലെടുക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു. നുള്ളിപ്പാടിയിലെ വ്യാപാരികള്‍ നാഷണല്‍ ഹൈവേ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പഴകി ദ്രവിച്ച് ഇടയ്ക്കിടെ പൊട്ടുന്നതിനാല്‍ മാസങ്ങളായി ഈ ഭാഗത്ത് ശുദ്ധജലവിതരണം തടസപ്പെട്ടിരിക്കുകയാണ്. പൈപ്പുകള്‍ പാകാനും നന്നാക്കാനുമായി ദേശീയപാതയ്ക്ക് സമീപം കുഴിയെടുക്കുന്നത് പതിവാണ്.
Photos: Zubair Pallickal
Keywords : Kasaragod, Nullippady, Water Authority, Accident, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.