city-gold-ad-for-blogger

പണിമുടക്ക് രാഷ്ട്രീയ പ്രേരിതം: എന്‍ ടി യു പങ്കെടുക്കില്ല

കാസര്‍കോട്: (www.kasargodvartha.com 31/08/2016) ഒരു വിഭാഗം സംസ്ഥാന ജീവനക്കാരും, അധ്യാപകരും സെപ്റ്റംബര്‍ രണ്ടിന് നടത്തുന്ന പണിമുടക്ക് രാഷ്ട്രീയ പ്രേരിതവും അനാവശ്യവുമാണെന്ന് എന്‍ ടി യു ജില്ലാ കമ്മിറ്റി പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഓണപ്പരീക്ഷ തുടങ്ങിയിട്ടും പാഠപുസ്തകങ്ങള്‍ നല്‍കാന്‍ കേരള സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

അധ്യാപകരെ ബാധിക്കുന്ന ജോലി സംബന്ധമായതും, തസ്തിക അംഗീകരിക്കാത്തതുമായ പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് നിലനില്‍ക്കുമ്പോള്‍ അതിനെതിരെ സമരം ചെയ്യാതെ കേന്ദ്രനയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ഇടതുപക്ഷ സര്‍വീസ് സംഘടനകളുടെ രാഷ്ട്രീയം ജനം തിരിച്ചറിയുകയും പുച്ഛിച്ചുതള്ളുകയും ചെയ്യുമെന്ന് എന്‍ ടി യു പറഞ്ഞു. പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ മുഴുവന്‍ എന്‍ ടി യു അംഗങ്ങളോടും മറ്റ് അധ്യാപകരോടും എന്‍ ടി യു ജില്ലാ പ്രസിഡന്റ് വി വി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

പണിമുടക്ക് രാഷ്ട്രീയ പ്രേരിതം: എന്‍ ടി യു പങ്കെടുക്കില്ലയോഗത്തില്‍ ഭാസ്‌കരന്‍ മാസ്റ്റര്‍, അശോകന്‍ ബാഡൂര്‍ എന്നിവര്‍ സംസാരിച്ചു. എന്‍ ടി യു ജില്ലാ സെക്രട്ടറി വിഘ്‌നേശ്വര കെതുകോടി സ്വാഗതവും, കുഞ്ഞമ്പു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Keywords : Strike, Kasaragod, Meeting, Trade Union Strike, NTU.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia