city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്രസര്‍വകലാശാലകളിലെ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി നീട്ടണമെന്നാവശ്യപ്പെട്ട് എന്‍ എസ് യു ഐ യുടെ വ്യത്യസ്ത സമരം

കാസര്‍കോട്:  (www.kasargodvartha.com 31.03.2020) കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍വകലാശാലകളിലെ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ എസ് യു ഐയുടെ വ്യത്യസ്ത സമരം. മെയില്‍ സ്‌ട്രോം (കൂട്ട മെയില്‍ അയക്കല്‍) യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ് ലോക്ക് ഡൗണ്‍ ആയതിനാല്‍ സ്വന്തം വീട്ടില്‍ നിന്നും മെയില്‍ അയച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
കേന്ദ്രസര്‍വകലാശാലകളിലെ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി നീട്ടണമെന്നാവശ്യപ്പെട്ട് എന്‍ എസ് യു ഐ യുടെ വ്യത്യസ്ത സമരം
കേന്ദ്രസര്‍വകലാശാലകളിലെ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി നീട്ടണമെന്നാവശ്യപ്പെട്ട് എന്‍ എസ് യു ഐ യുടെ വ്യത്യസ്ത സമരം
കേന്ദ്രസര്‍വ്വകലശാലകളിലെയും മറ്റ് സര്‍വകലശാലകളിലെയും പ്രവേശന പരീക്ഷകളുടെ അവസാന തീയ്യതി നീട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ നിശാഖിന് കത്തയച്ചു കൊണ്ടാണ് ഉദ്ഘാടനം നടത്തിയത്.

രാജ്യത്തെ ജനങ്ങള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തരമായി കേരള മുഖ്യമന്ത്രി വിദ്യാര്‍ത്ഥികളുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു കത്തയക്കുമെന്നും നോയല്‍ ജോസഫ് പറഞ്ഞു.

നിലവില്‍ ഏപ്രില്‍ 11 വരെ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. രാജ്യത്ത് അപ്രതീക്ഷിതമായുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രവേശന പരീക്ഷകളുടെ രജിസ്‌ട്രേഷനുള്ള അവസാന തീയ്യതി നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. പരീക്ഷയെഴുത്താന്‍ തല്‍പരരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിലവിലെ സാഹചര്യത്തില്‍ അതിന് സാധിക്കില്ല എന്നുള്ള വസ്തുത മുന്‍നിര്‍ത്തിയാണ് കത്തയച്ചത്. കേന്ദ്ര സര്‍വ്വകലാശാലയിലേക്ക് നടക്കുന്ന പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് എന്‍ എസ് യു ഐ കഴിഞ്ഞമാസമാദ്യം ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിരുന്നു. നിരവധി വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരമാണ് കത്തയച്ചത്.

ഈ അവശ്യം മുന്‍നിര്‍ത്തി എന്‍ എസ് യു ഐ നടത്തുന്ന 'മെയില്‍ സ്‌ട്രോം' എന്ന പ്രതിഷേധ ക്യാമ്പയിന്റെ  ഭാഗമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കേന്ദ്രമന്ത്രിക്ക് പ്രതിഷേധ മെയില്‍ ചെയ്തുകൊണ്ട് ആവശ്യം ഉന്നയിച്ചു. എന്‍ എസ് യു ഐ കേരള കേന്ദ്ര സര്‍വ്വകലാശാല പ്രസിഡന്റ് ഡേവിസ് ടൈറ്റസ്, സെക്രട്ടറി എമില്‍ ജോസ്, സൗരവ് സാരംഗ്, ശ്രീജിഷ, ജുമാന എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ ക്യാമ്പെയിന്‍  നടത്തുന്നത്.


Keywords: Kasaragod, COVID-19, Kerala, News, Examination, Central University, NSUI send email with demands to postpone central university entrance examination

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia