city-gold-ad-for-blogger

കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എന്‍ എസ് യു ഐ- എം എസ് എഫ്- എ എസ് എ സഖ്യത്തിന് ഉജ്ജ്വല ജയം; എസ് എഫ് ഐക്ക് പ്രസിഡണ്ട് സ്ഥാനം

കാസര്‍ക്കോട്: (www.kasargodvartha.com 12.11.2018) കേരള കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എന്‍ എസ് യു ഐ- എം എസ് എഫ്- എ എസ് എ സഖ്യത്തിന് ഉജ്ജ്വല ജയം. പത്തില്‍ അഞ്ചു സീറ്റുകള്‍ സഖ്യം കരസ്ഥമാക്കി. രണ്ടു ഘട്ടങ്ങളിലായി നടത്തപ്പെട്ട തെരെഞ്ഞെടുപ്പില്‍ ആദ്യഘട്ടം 46 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെയാണ് തെരെഞ്ഞെടുത്തത്. ഇതില്‍ നിന്നും പത്തംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.

കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എന്‍ എസ് യു ഐ- എം എസ് എഫ്- എ എസ് എ സഖ്യത്തിന് ഉജ്ജ്വല ജയം; എസ് എഫ് ഐക്ക് പ്രസിഡണ്ട് സ്ഥാനം

പ്രസിഡണ്ടായി എസ് എഫ് ഐ യുടെ സ്ച്ചിന്‍ ഗോപു വിജയിച്ചു. ബാക്കിയുള്ള മുഴുവന്‍ മേജര്‍ സീറ്റുകളിലും മതേതര സഖ്യത്തിന് മേല്‍ക്കോയ്മ ലഭിച്ചു. സെക്രട്ടറിയായി കെ. ക്രിസ്റ്റി തോമസും (എന്‍.എസ്.യു.ഐ), വൈസ് പ്രസിഡണ്ടുമാരായി റവാലി കൃഷ്ണ (എ എസ് എ), അനൂപ് (സ്വതന്ത്രന്‍) എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ഫീലിയ വര്‍ഗ്ഗീസ് (എന്‍ എസ് യു ഐ), റൊണാള്‍ഡ് (സ്വതന്ത്രന്‍) എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടു. ആരതി എം, സിദ്ദാര്‍ത്ഥ് (എസ് എഫ് ഐ), അമിത അച്ചു തോമസ് (എന്‍ എസ് യു ഐ), വിഷ്ണു കോറോത്ത് (എ ബി വി പി) എന്നിവര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായും തെരെഞ്ഞെടുക്കപ്പെട്ടു.

പുതിയ രാഷ്ട്രീയ സാഹച്യത്തില്‍ എന്‍ എസ് യു ഐ- എം എസ് എഫ്- എ എസ് എ മതേതര വിദ്യാര്‍ത്ഥി സഖ്യത്തിന്റെ വിജയത്തിന് പ്രസക്തിയേറെയാണെന്നാണ് വിജയിച്ചവര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ ബാഹ്യ രാഷ്ടീയ ശക്തികളുടെ അനാവശ്യ ഇടപെടലുകളാണ് എസ് എഫ് ഐയുടെ പരാജയത്തിന് കാരണമെന്ന് ക്യാമ്പസിലെ ഇടത് ആഭിമുഖ്യമുള്ള വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. അഡ്മിനിസ്‌ട്രേഷന്റെ പല വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളിലും മതേതര വിദ്യാര്‍ത്ഥി കൂട്ടായ്മക്കൊപ്പം നില്‍ക്കുന്നതില്‍ എസ് എഫ് ഐ കാണിച്ച വിമുഖത വിമര്‍ശിക്കപ്പെട്ടിരുന്നു.

സമീപ കാലത്തായി ക്യാമ്പസില്‍ നിരവധി വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. കനത്ത പോലീസ് സുരക്ഷയിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. എങ്കില്‍പോലും തികച്ചും സമാധാനപരമായാണ് വിദ്യാര്‍ത്ഥികള്‍ തെരെഞ്ഞെടുപ്പില്‍ പങ്കെടുത്തത്. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വകുപ്പ് അസോസിയേറ്റ് പ്രൊഫ. പ്രസന്നകുമാര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: NSUI-MSF-ASI won in Central University Kerala, Kasaragod, Central University, News, news.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia