സമൂഹത്തിന് നന്മയുടെ വെളിച്ചമേകാന്‍ എന്‍.എസ്.എസ് ഹ്യൂമണ്‍ റിസോഴ്‌സസ് സെന്റര്‍
Mar 3, 2013, 14:01 IST
കാസര്‍കോട്: സമൂഹത്തെ ആകമാനം ബാധിച്ചിരിക്കുന്ന തിന്മകള്‍ക്കെതിരെ ബോധവത്ക്കരണ പ്രവര്‍ത്തനം നടത്തി നേരിന്റെ പാതയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യവുമായി എന്‍.എസ്.എസ് ആവിഷ്‌ക്കരിച്ച ഹ്യൂമണ്‍ റിസോഴ്‌സസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി.
വിവാഹ ധൂര്‍ത്തിനും ദുര്‍വ്യയത്തിനുമെതിരെ നായര്‍ സമുദായത്തിനിടയില്‍ അവബോധം നടത്തുക, അനാചാരങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെ ബോധവത്ക്കരണം നടത്തുക, വര്‍ധിച്ചു വരുന്ന മദ്യാസക്തിയില്‍ നിന്ന് യുവാക്കളെ മോചിപ്പിക്കുക, കുടുംബത്തിലെ ഐക്യവും സന്തോഷവും ഉറപ്പാക്കുക, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക, വര്‍ധിച്ചു വരുന്ന വിവാഹ മോചന പ്രവണതകള്‍ അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഊന്നിയാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. നായര്‍ സമുദായാംഗങ്ങളെ ഉദ്ദേശിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങളെങ്കിലും സമൂഹത്തിനാകമാനം മാതൃകയാക്കാവുന്ന ലക്ഷ്യങ്ങളാണ് എന്‍.എസ്.എസ് മുന്നോട്ടു വെക്കുന്നത്.
കാസര്‍കോട് താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്‍ വിഭാവനം ചെയ്ത ഹ്യൂമണ്‍ റിസോഴ്‌സസ് സെന്റര്‍ ഞായറാഴ്ച കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.എസ്.എസ്. ഹ്യൂമണ്‍ റിസോഴ്‌സസ് ഡിപാര്‍ട്ട്‌മെന്റ് സെക്രട്ടറി കെ.ആര്‍. രാജന്‍ ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ ജില്ലാ പ്രസിഡന്റ്് അഡ്വ. എ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് വൈസ് പ്രസിഡന്റ് എം. കുഞ്ഞിരാമന്‍ നായര്‍, എ. ശ്രീവത്സന്‍ നമ്പ്യാര്‍, കെ. പ്രഭാകരന്‍ നായര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് സ്മിത ബാലകൃഷ്ണന്‍, പി.കെ കുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്‍ ജില്ലാ സെക്രട്ടറി യു. രാജഗോപാലന്‍ സ്വാഗതം പറഞ്ഞു.

Keywords: NSS, Kasaragod, Kerala, Municipal Conference Hall, Inaugration, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.