city-gold-ad-for-blogger

കേരള കേന്ദ്രസര്‍വകലാശാലയില്‍ എന്‍ എസ് എസ് സെല്ലിന് തുടക്കം

കാസര്‍കോട്: (www.kasargodvartha.com 18/03/2016) കേരള കേന്ദ്ര സര്‍വകലാശാല മൂന്ന് യൂണിറ്റുകളോടെ എന്‍ എസ് എസ് സെല്ലിന് തുടക്കമായി. പെരിയ തേജസ്വിനി ഹില്‍സ് ക്യാംപസില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.

കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. മുഹമ്മദ് അഹ് മദ് ഉദ്ഘാടനവും അനുഗ്രഹീത പ്രഭാഷണവും നിര്‍വഹിച്ചു. മനുഷ്യസ്‌നേഹത്തിന്റെ ലോകത്തേക്ക് എത്താന്‍ വിദ്യാഭ്യാസത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മനസ്സുനന്നാവുന്നിടത്ത് മാത്രമേ മനുഷ്യനും അവന്റെ പദവികളും നന്നാവുകയുളളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെല്‍ കോ- ഓര്‍ഡിനേറ്റര്‍ ഡോ. ഇഫ്തിഖാര്‍ അഹ് മദ്, രജിസ്ട്രാര്‍ ഡോ. സുരേഷ് കെ.പി, പരീക്ഷാ കണ്‍ട്രോളര്‍ വി. ശശിധരന്‍, ഫൈനാന്‍സ് ഓഫീസര്‍ ഡോ. ജയപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.

കേരള കേന്ദ്രസര്‍വകലാശാലയില്‍ എന്‍ എസ് എസ് സെല്ലിന് തുടക്കം

Keywords : Kasaragod, NSS, Inauguration, G Gopakumar, Central University.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia