ക്യാന്‍സര്‍ രോഗിക്ക് ചികില്‍സാ സഹായം നിഷേധിച്ച നടപടി പ്രതിഷേധാര്‍ഹം
Sep 3, 2012, 14:48 IST

കാസര്‍കോട്: ക്യാന്‍സര്‍ രോഗിയായ വിദ്യാര്‍ത്ഥിക്ക് സര്‍ക്കാരിന്റെ ധനസഹായം നിഷേധിക്കുകയും മുസ്ലീം ലീഗിന്റെ കത്തുമായി വരുന്നവര്‍ക്കേ സഹായം അനുവദിക്കൂ എന്ന എം.എല്‍.എയുടെ നിലപാട് സത്യപ്രതിജ്ഞാ ലംഘനമാണെന്നും എം.എല്‍.എയ്ക്ക് എതിരെ നടപടി എടുക്കണമെന്നും നാഷണല്‍ സ്റ്റുഡന്‍സ് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസമാണ് ചികിത്സയുമായി ബന്ധപ്പെട്ട് എം.എല്‍.എയുടെ സാക്ഷ്യ പത്രം ആവശ്യമായി വന്ന രോഗിയെ തിരിച്ചയച്ചത്. പിന്നീട് ഉദുമ എം.എല്‍.എയുമായി ബന്ധപ്പെട്ടാണ് സഹായാഭ്യര്‍ത്ഥന സാക്ഷ്യപ്പെടുത്തിയത്.
അഫീന്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. എ.സി. സമദ്, ജാബിര്‍ തളങ്കര, ഖാദര്‍ കളനാട്, അഹമദ് പൂച്ചക്കാട്, അന്‍വര്‍ ചെമ്പരിക്ക, ഫിര്‍ദൗസ് ബേക്കല്‍, റഹ്മാന് തുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: NYL, Kasaragod, Patient's, Kerala, Muslim-league, MLA, Cancer