കാസര്‍കോട്: (www.kasargodvartha.com 04/04/2015) നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് ജില്ലാ പ്രസിഡണ്ടായി മാട്ടുമ്മല്‍ ഹസനെയും ജനറല്‍ സെക്രട്ടറിയായി അലി പൂച്ചക്കാടിനെയും ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി മുഹമ്മദ്കുഞ്ഞി മുബാറക്കിനേയും ട്രഷററായി പി.എച്ച് ഖാദര്‍ ഹാജിയേയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളെ പിന്നീട് തിരഞ്ഞെടുക്കും.
 |
മാട്ടുമ്മല്‍ ഹസന്‍ |
ജാതി മത രാഷ്ട്രീയത്തിനും ഫാസിസ്റ്റ് തീവ്രവാദ സാമ്രാജ്യത്വ അധിനിവേഷത്തിനുമെതിരെ മതേതര ജനാധിപത്യ വിശ്വാസികളുടെ പുത്തന്‍ കൂട്ടായ്മയായി ഉയര്‍ന്നു വരുന്ന നിസ്വാര്‍ത്ഥ പൊതു പ്രവര്‍ത്തനത്തിന്റെ വര്‍ത്തമാനകാല ഉദാഹരണമാണ് അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ നയിക്കുന്ന നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ രാഷ്ട്രീയ ശാക്തീകരണം ലക്ഷ്യമാക്കി നാടിന്റെ നന്മയ്ക്ക് നേരിന്റെ രാഷ്ട്രീയം എന്ന മുദ്രാവാക്യവുമായാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നത് - യോഗം അഭിപ്രായപ്പെട്ടു.
 |
അലി പൂച്ചക്കാട് |
 |
മുഹമ്മദ്കുഞ്ഞി |
തികഞ്ഞ ഇടത് മതേതര ആഭിമുഖ്യവുമായി പരിമിതികള്‍ക്കുള്ളില്‍ നിന്ന് പരിമിത സമയത്തിനുള്ളില്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ ഒരിടം നേടിയെടുത്ത എന്‍.എസ്.സി അത്യുത്തര കേരളത്തിലേക്കും അതിന്റെ പ്രയാണം തുടരുകയാണ്. അഴിമതിക്കും അനീതിക്കും അധര്‍മത്തിനും അസത്യത്തിനും അക്രമത്തിനുമെതിരെ സുനിശ്ചിത വിജയത്തിനായി പോരാടാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി നേതാക്കള്‍ പറഞ്ഞു.
 |
പി.എച്ച് ഖാദര്‍ |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords
: Kasaragod, Kerala, Office- Bearers, Elected, Political party, National Secular Conference.