എല്‍.ബി.എസ.് എഞ്ചിനീയറിംഗ് കോളേജില്‍ എന്‍.ആര്.ഐ. ക്വാട്ടയില്‍ പ്രവേശനം
May 25, 2012, 15:15 IST

കാസര്‍കോട്: എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, സവില്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ ബ്രാഞ്ചുകളില്‍ എന്‍.ആര്.ഐ. ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. എന്‍ട്രന്‍സ് പരീക്ഷ എഴുതാത്തവര്‍ക്കും അപേക്ഷിക്കാം. 500 രൂപ അടച്ച് അപേക്ഷാ ഫോറം കോളേജ് ഓഫീസില്‍ നിന്ന് വാങ്ങാവുന്നതാണ്. അപേക്ഷകള്‍ ജൂണ്‍ 18നകം കോളേജില്‍ ലഭിച്ചിരിക്കണം. എല്‍.ബി.എസ്. കോളേജിന്റെ www.lbsce.org എന്ന വെബ്സൈറ്റില്‍ നിന്നും അപേക്ഷാ ഫോറം ഡൌണ്‍ലോഡ് ചെയ്ത് പ്രിന്‍സിപ്പാളിന്റെ പേരില്‍ കാസര്‍കോട് മാറാവുന്ന 500 രൂപയുടെ ഡി.ഡി. സഹിതവും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-250290, 250555 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Keywords: NRI, Admission, LBS college, Kasaragod