city-gold-ad-for-blogger

ജില്ലാ ആശുപത്രിയില്‍ നിയനമം സംബന്ധിച്ചുള്ള അവ്യക്തത

ജില്ലാ ആശുപത്രിയില്‍ നിയനമം സംബന്ധിച്ചുള്ള അവ്യക്തത
കാസര്‍കോട്: രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരു ഭാഗത്തു തകൃതിയായി നടക്കുമ്പോള്‍ ജില്ലാ ആശുപത്രിയില്‍ എന്‍ആര്‍എച്ച്എം- ആര്‍എസ്ബിവൈ പോര് മുറുകി. മെയ് രണ്ടിനു എന്‍ആര്‍എച്ച്എമ്മില്‍ നിയമനം നടത്തുന്നതിനു അപേക്ഷ ക്ഷണിച്ച് നഴ്‌സുമാരുടെ എഴുത്തുപരീക്ഷ കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും നിയമനം സംബന്ധിച്ചുള്ള അവ്യക്തത ഇപ്പോഴും തുടരുകയാണ്. പരീക്ഷയ്ക്ക് 250ലേറെ ഉദ്യോഗാര്‍ഥികളാണ് എത്തിയിരുന്നത്.

എന്നാല്‍ ഇവരോടെല്ലാം രണ്ടാഴ്ചയ്ക്ക് ശേഷം വിവരം വിളിച്ചറിയിക്കാമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു. പക്ഷെ ഒരു മാസം പിന്നിട്ടിട്ടും നിയമനം സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല എഴുത്തുപരീക്ഷ വെറും പ്രഹസനമായിരുന്നതായും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. ഇതു സംബന്ധിച്ചു ജില്ലാ ആശുപത്രി സൂപ്രണ്ടിനോടു ആരാഞ്ഞ ചില ഉദ്യോഗാര്‍ഥികള്‍ക്ക് അതു സംബന്ധിച്ച് എന്‍ആര്‍എച്ച്എമ്മിന്റെ ചുമതലയുള്ള ഡോ.മുഹമ്മദ് അഷീലിനോട് ചോദിക്കൂയെന്ന മറുപടിയാണ് ലഭിച്ചത്. ആകെ 30 പേരെ നിയമിക്കേണ്ടിയിരുന്ന സ്ഥാനത്ത് എഴുത്തുപരീക്ഷയ്ക്ക് മുമ്പ് 15 പേരെ നിയമിച്ചിരുന്നതായും ബാക്കി 15 പേരെ പിന്നീട് ഒഴിവുവരുന്ന തസ്തികകളില്‍ നിയമിക്കുമെന്നുമാണ് ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ നിന്നുള്ള അനൗദ്യോഗിക അറിയിപ്പ്.

അതേസമയം ആശുപത്രിയിലെ എന്‍ആര്‍എച്ച്എം, ആര്‍എസ്ബിവൈ ഉദ്യോഗസ്ഥരും ജീവനക്കാരും രണ്ടു തട്ടിലാണു പ്രവര്‍ത്തിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ഡിഎംഒയോടു വിവരങ്ങള്‍ അറിഞ്ഞാല്‍ തനിക്കൊന്നും അറിയില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

ജില്ലാ ആശുപത്രിയില്‍ നടക്കുന്ന നിയമനങ്ങളെല്ലാം തന്നിഷ്ടം പോലെ നടത്തി ചില രാഷ്ട്രീയക്കാരും ഇവരോടു ആഭിമുഖ്യം പുലര്‍ത്തുന്നവരും ജീവനക്കാരുടെ യൂണിയനും വരെ പ്രവര്‍ത്തിക്കുന്നുവെന്നത് അണിയറ രഹസ്യമാണ്. ആര്‍എസ്ബിവൈ-എന്‍ആര്‍എച്ച്എം നിയമനങ്ങള്‍ ആറു മാസത്തേക്ക് താത്കാലികമായാണ് നടത്തുന്നതെങ്കിലും മതിയായ യോഗ്യത പോലുമില്ലാത്ത നിരവധി പേര്‍ ഉദ്യോഗത്തില്‍ രണ്ട് വര്‍ഷവും അതിന് മുകളിലും പിന്നിട്ടുകഴിഞ്ഞതും പുറത്തു നില്‍ക്കുന്ന നൂറുകണക്കിനു ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്നാണ് ജനങ്ങള്‍ പറയുന്നത്.

Keywords: Kasaragod, General Hospital, NRHM, RSBY, Nurse, Clash.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia