city-gold-ad-for-blogger

എന്‍.പി.എല്‍. സീസണ്‍- 4 വെളളിയാഴ്ച ആരംഭിക്കും

നായന്മാര്‍മൂല: (www.kasargodvartha.com 10.04.2014) നായന്മാര്‍മൂല ആര്‍ട്‌സ് ആന്റ് സ്‌പോട്ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന നാസ്‌ക്ക് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരം വെളളിയാഴ്ച വൈകുന്നേരം നാലു മണിക്ക് ബി.സി. റോഡില്‍ നിന്നും മാര്‍ച്ച്പാസ്‌റ്റോടെ അരംഭിക്കും.

ആറ് ടീമുകള്‍ മാറ്റുരക്കുന്ന മത്സരത്തോടൊപ്പം പ്രമുഖ ക്ലബ്ബുകളുടെ മത്സരവും ഉണ്ടായിരിക്കും. ശനിയാഴ്ച വൈകുന്നേരം എഴ് മണിക്ക് നടക്കുന്ന സൗഹൃദ മത്സരത്തില്‍ കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് അണിനിരന്നു  കൊണ്ട് ടി.ഇ. അബ്ദുല്ല നയിക്കുന്ന കാസര്‍കോട് മുന്‍സിപ്പല്‍ കൗണ്‍സിലേഴ്‌സും മഞ്ചേശ്വരം മണ്ഡലം എം.എല്‍.എ. പി. ബി. അബ്ദുര്‍ റസാഖ് അണിനിരന്നു കൊണ്ട് സി.ബി. അബ്ദുല്ല ഹാജി നയിക്കുന്ന ചെങ്കള പഞ്ചായത്ത് മെമ്പേര്‍സ് ടീമും മത്സരിക്കും.

എന്‍.പി.എല്‍. സീസണ്‍- 4 വെളളിയാഴ്ച ആരംഭിക്കും
അതോടൊപ്പം കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ ടീമും മുന്‍കാല നാസ്‌ക്ക് പ്രവര്‍ത്തകരുടെ ടീമും മാറ്റുരക്കും. പ്രമുഖ നേതാക്കളും നാട്ടുകാരും പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ബീഹാറില്‍ സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

Keywords: Kasaragod, Naimaramoola, NPL Season, Arts And Sports Club, Cricket Tournament, Teams, MLA N.A Nellikkunnu, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia