city-gold-ad-for-blogger

മാധ്യമ പ്രവര്‍ത്തനം സാമൂഹ്യ പ്രതിബദ്ധതയോടെ ചെയ്യേണ്ട തൊഴില്‍: എന്‍.പി. രാജേന്ദ്രന്‍

മാധ്യമ പ്രവര്‍ത്തനം സാമൂഹ്യ പ്രതിബദ്ധതയോടെ ചെയ്യേണ്ട തൊഴില്‍: എന്‍.പി. രാജേന്ദ്രന്‍
കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകര്‍ കാലത്തിന്റെ മാറ്റം മനസിലാക്കി സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാവണമെന്ന് കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ പറഞ്ഞു. സാമൂഹ്യ പ്രതിബന്ധതയായിരിക്കണം മാധ്യമ പ്രവര്‍ത്തകന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് പ്രസ് ക്ലബിന്റെയും സുരേന്ദ്രന്‍ നീലേശ്വരം സ്മാരക സമിതിയുടെയും ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമ മേഖലയില്‍ അനുദിനം മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. അതിനനുസരിച്ച് വളരാനും തിരിച്ചറിവുണ്ടാവാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയണം. മാധ്യമങ്ങളുടെ ചുക്കാന്‍ എപ്പോഴും മാധ്യമമുതലാളികളുടെ കയ്യിലാണ്. യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍ സാമൂഹ്യ പ്രതിബദ്ധത കൊണ്ടാണ് തന്റെ പരിമിതികള്‍ മറികടക്കേണ്ടത്- അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം കേരളത്തില്‍ മാധ്യമ പ്രവര്‍ത്തന മേഖലയില്‍ വിപ്ലവാത്മകമായ മുന്നേറ്റമാണുണ്ടായത്. ദൃശ്യ മാധ്യമങ്ങളുടെയും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെയും മുന്നേറ്റത്തില്‍ അച്ചടി മാധ്യമങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അമേരിക്കയിലടക്കം ലോകത്തിന്റെ പല ഭാഗത്തും അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തി. കേരളത്തിലും അടുത്തു തന്നെ അത്തരം സ്ഥിതിയുണ്ടാകും. മലയാളത്തിലെ മിക്ക ആനുകാലികങ്ങളും പ്രതിസന്ധി നേരിടുകയാണ് -അദ്ദേഹം ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.

പ്രസ് ക്ലബ് പ്രസിഡന്റ് കെ. വിനോദ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി. വിജയകുമാര്‍ സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി മുഹമ്മദ് ഹാഷിം നന്ദിയും പറഞ്ഞു.

ദേശാഭിമാനി അസിസ്റ്റന്‍ഡ് എഡിറ്റര്‍ എ.വി. അനില്‍ കുമാര്‍, ഏഷ്യാനറ്റ് സീനിയര്‍ കോഡിനേറ്റര്‍ മാങ്ങാട് രത്‌നാകരന്‍ എന്നിവര്‍ ക്ലാസെടുത്തു. ഉച്ചതിരിഞ്ഞ് നടന്ന ഓപ്പണ്‍ ഫോറം മുന്‍ മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ കെ.പി. ജയരാജന്‍ മോഡറേറ്ററായിരുന്നു.

Keywords: Surendran Nileshwaram, 10th death anniversary, Programme, Press club, N.P.Rajendran, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia