city-gold-ad-for-blogger
Aster MIMS 10/10/2023

അതിര്‍ത്തി അടച്ച സംഭവത്തില്‍ ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് നളിന്‍ കുമാര്‍ കട്ടിലിന്റെയും മംഗളൂരു സൗത്ത് എം എല്‍ എ വേദവ്യാസ കമ്മത്തിന്റെയും പ്രസ്താവനകള്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളി: നോയല്‍ ടോമിന്‍ ജോസഫ്

കാസര്‍കോട്: (www.kasargodvartha.com 30.03.2020) കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി അടച്ച സംഭവത്തില്‍ ബി ജെ പി കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് നളിന്‍ കുമാര്‍ കട്ടിലിന്റെയും മംഗളൂരു സൗത്ത് എം എല്‍ എ വേദവ്യാസ കമ്മത്തിന്റെയും പ്രസ്താവനകള്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ് ആരോപിച്ചു.

അതിര്‍ത്തി അടച്ച സംഭവത്തില്‍ ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് നളിന്‍ കുമാര്‍ കട്ടിലിന്റെയും മംഗളൂരു സൗത്ത് എം എല്‍ എ വേദവ്യാസ കമ്മത്തിന്റെയും പ്രസ്താവനകള്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളി: നോയല്‍ ടോമിന്‍ ജോസഫ്

കര്‍ണാട സര്‍ക്കാര്‍ അടച്ച അതിര്‍ത്തികള്‍ ഒരു കാരണവശാലും കേരളത്തിനുവേണ്ടി തുറന്നു തരില്ലെന്നാണ് ദക്ഷിണ കര്‍ണാടക എം പിയും ബി ജെ പി കര്‍ണാടക സംസ്ഥാന പ്രസിഡണ്ടുമായ നളിന്‍ കുമാര്‍ കട്ടീലിന്റെ പ്രസ്താവന. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയും സത്യപ്രതിജ്ഞ ലംഘനവുമാണെന്ന് കട്ടീല്‍ നടത്തിയത്.

തലപ്പാടി അതിര്‍ത്തിയും, മറ്റ് ഉള്‍നാടന്‍ അതിര്‍ത്തി പ്രദേശങ്ങളിലേയും റോഡുകള്‍ അടച്ച
കര്‍ണാടക സര്‍ക്കാര്‍ വ്യക്തികളുടെ സഞ്ചാരസ്വാതന്ത്ര്യം (ആര്‍ട്ടിക്കിള്‍ 19), വ്യക്തികളുടെ ജീവിക്കാനും, സ്വാതന്ത്ര്യത്തിനുമുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 21) തുടങ്ങിയ അവകാശങ്ങളെ ഹനിക്കുന്നതാണ്.
അടിയന്തരാവസ്ഥക്കാലത്ത് പോലും നിരോധിക്കാന്‍ കഴിയാത്ത മൗലിക അവകാശമാണ് ആര്‍ട്ടിക്കിള്‍ 21 പൗരന്‍മാര്‍ക്ക് നല്‍കുന്നത്.

മംഗളൂരു സൗത്ത് എം എല്‍ എ വേദവ്യാസ കമ്മത്തും മലയാളികളെ ഒരു കാരണവശാലും മംഗളൂരുവില്‍ പ്രവേശിപ്പിക്കില്ല എന്ന് ഫേസ്ബുക്കില്‍ പ്രസ്താവന നടത്തിയിരിക്കുകയാണ്. ഇത് ബിജെപി അവരുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി നോയല്‍ പ്രസ്താവനയില്‍ പറഞ്ഞു. ആംബുലന്‍സുകളോ ചരക്ക് വാഹനങ്ങളോ കേരള അതിര്‍ത്തി കടന്ന് കര്‍ണാടകത്തിലേക്ക് കടത്തി വിടാന്‍ പാടില്ലെന്ന് പറയുന്ന നളിന്‍ കുമാര്‍ കട്ടില്‍ മനുഷ്യാവകാശം കൂടി ലംഘിക്കാന്‍ പ്രേരണ നല്‍കുകയാണ്.

കാസര്‍കോട് ജനതയുടെ ജീവിതം ദുസ്സഹമായ ഘട്ടത്തില്‍ പ്രസ്തുത പ്രശ്‌നങ്ങളില്‍ ഇടപെടാതെ കാസര്‍കോട് ജില്ലയിലെ ബി ജെ പി നേതൃത്വം ഒളിച്ചോടുകയാണ്. യഥാര്‍ത്ഥ ജനവഞ്ചകര്‍ ആണ് തങ്ങളെന്ന് ബിജെപി നേതൃത്വം ഇതിലൂടെ തെളിയിച്ചിരിക്കുന്നു. ജനങ്ങളെ വഞ്ചിച്ച ബിജെപി ജില്ലാ നേതൃത്വം ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണം.

നാഷണല്‍ ഹൈവേ ആക്ട് 1956, കണ്‍ട്രോള്‍ നാഷണല്‍ ഹൈവേ ആക്ട് 2002 ഇവ രണ്ടിലും ദേശീയപാത അടച്ചിടാന്‍ നിഷ്‌കര്‍ഷിക്കുന്ന വകുപ്പുകളില്ലെന്നും നോയല്‍ ചൂണ്ടിക്കാട്ടി.


Keywords: Kasaragod, Kerala, News, Karnataka, Issue, BJP, Noyal Thomin Joseph on Karnataka border issue

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL