city-gold-ad-for-blogger

പയ്യന്നൂരില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കാസര്‍കോട്ടെ ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ച്

കാസര്‍കോട്: (www.kasargodvartha.com 22.12.2017) പയ്യന്നൂരില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കാസര്‍കോട് ചെറുവത്തൂരിലെ ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ച്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ ഗേറ്റിനരികില്‍ കണ്ണൂര്‍ താഴെചൊവ്വ തിലാന്നൂരിലെ നൗഫലിനെയാണ് ഡിസംബര്‍ ഒമ്പതിന് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

ഘാതകര്‍ ചെറുവത്തൂര്‍ സ്വദേശികളെന്നാണ് പോലീസിന് സൂചന ലഭിച്ചത്. ഡിസംബര്‍ എട്ടിന് രാവിലെ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ നൗഫലിനെ വൈകുന്നേരം നാലു മണിയോടെ ഒരു സംഘം ക്രൂരമായി മര്‍ദിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാലംഗ സംഘമാണ് നൗഫലിനെ മര്‍ദിച്ചത്. പിറ്റേദിവസം രാവിലെയാണ് നൗഫലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെറുവത്തൂര്‍ ടവര്‍ ലൊക്കേഷനിലെ ഫോണ്‍വിളികളുടെ പരിശോധനയും പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള കുറ്റവാളികളുടെ വിവരങ്ങളും നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും ഓട്ടോ ഡ്രൈവറുടെ മൊഴിയുമാണ് പോലീസിന് പ്രതികളെ തിരിച്ചറിയാന്‍ സഹായകമായത്.

സംഘത്തെ പിടികൂടാനായി പോലീസ് അന്വേഷണം ശക്തമാക്കി.
പയ്യന്നൂരില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കാസര്‍കോട്ടെ ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ച്


Keywords:  Kasaragod, Kerala, news, Investigation, payyannur, Youth, Noufal murder; Investigation for Cheruvathur Gang
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia