city-gold-ad-for-blogger

റോഡിന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പോസ്റ്റര്‍

റോഡിന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പോസ്റ്റര്‍
തൃക്കരിപ്പൂര്‍: റോഡിന് ഫണ്ടനുവദിക്കാന്‍ തിരുവനന്തപുരം യാത്രക്ക് വന്‍ തുക പിരിച്ചെടുത്ത കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഇടയിലെക്കാട് ബണ്ട് പരിസരം, അങ്കണവാടി തുടങ്ങിയ മേഖലയിലാണ് പ്രതികരണ വേദിയുടെ പേരില്‍ പത്തോളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കൈപ്പാട് ഭുവനേശ്വരി റോഡിന് അനുവദിച്ച 74 ലക്ഷം രൂപ ഡിസിസി ഭാരവാഹി കന്നുവീട് കടപ്പുറത്തെ സ്വന്തം വീടിനടുത്തേക്ക് വകമാറ്റിയതിനെ തുടര്‍ന്നാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
ഭുവനേശ്വരി റോഡിന്് ഫണ്ടനുവദിപ്പിക്കാന്‍ തിരുവനന്തപുരം യാത്രക്കായി നാട്ടുകാരില്‍ നിന്നും ലക്ഷങ്ങള്‍ മണ്ഡലം ഭാരവാഹി പിരിച്ചെടുത്തിരുന്നു. റോഡും പണവും നഷ്ടമായ നാട്ടുകാര്‍ മണ്ഡലം നേതാവിനെതിരെ രംഗത്തെത്തിയതോടെ ഇയാള്‍ മുങ്ങി. ഹാര്‍ബര്‍ എന്‍ഞ്ചിനിയറിങ് വകുപ്പ് മുഖേനയാണ് ഇടയിലെക്കാട്ടിലേക്ക് 74 ലക്ഷം രൂപ റോഡിന് അനുവദിച്ചത്. ഈ തുക കന്നുവീട് കടപ്പുറത്തേക്ക് ഡിസിസി നേതാവ് സമ്മര്‍ദ്ദം ചെലുത്തി മാറ്റുകയായിരുന്നു. റോഡിന് ഫണ്ടനുവദിച്ച് കിട്ടാന്‍ പലര്‍ക്കും കൈക്കൂലി നല്‍കാനെന്ന വ്യാജേനെയാണ് റോഡ് പോകുന്ന ഭാഗത്തെ ഭൂവുടമകളില്‍ നിന്ന് മണ്ഡലം ഭാരവാഹി ലക്ഷങ്ങള്‍ പിരിച്ചത്. റോഡ് തുക വകമാറ്റിയതില്‍ തനിക്ക് ബന്ധമില്ലെന്ന് ഡിസിസി നേതാവ് പ്രതികരിച്ചു. റോഡ് അനുവദിച്ച് കിട്ടാന്‍ നാട്ടുകാരെ കബളിപ്പിച്ച് പണം വാങ്ങിയ മണ്ഡലം നേതാവിനെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും നേതാവ് പറഞ്ഞു.

Keywords: Kasaragod, Trikaripur, Congress, Notice.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia