city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗാന്ധിജയന്തി ദിനത്തില്‍ ഉത്തരമലബാര്‍ ജലോത്സവം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചെറുവത്തൂര്‍: (www.kasargodvartha.com 30/09/2016) ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നീലേശ്വരം, ചെറുവത്തൂര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജനകീയ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉത്തരമലബാര്‍ ജലോത്സവം ഒക്ടോബര്‍ രണ്ടിന് നടക്കും. ഉച്ചക്ക് രണ്ടു മണി മുതല്‍ കാര്യങ്കോട് പുഴയില്‍ നടക്കുന്ന ജലമേള റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുമെന്ന്് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

പി കരുണാകരന്‍ എം പി മുഖ്യാതിഥിയായിരിക്കും. ജലോല്‍ത്സവത്തില്‍ 25 ആള്‍, 15 ആള്‍ തുഴയുന്ന മത്സരങ്ങളാണ് നടക്കുക. മഹാത്മാ ഗാന്ധി ട്രോഫിക്ക് വേണ്ടിയുള്ള 25 ആള്‍ തുഴയും മത്സരത്തില്‍ ഒന്‍പത് ടീമുകളും രണ്ടാമത്തെ വിഭാഗത്തില്‍ 10 ടീമുകളാണ് മത്സര രംഗത്തുണ്ടാവുക. വനിതകള്‍ക്കായുള്ള മത്സരത്തില്‍ ആകെ അഞ്ചു ടീമുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മത്സരങ്ങളുടെ മുന്നോടിയായി നേരത്തെ തിരെഞ്ഞെടുത്ത അഞ്ചു ക്ലബ്ബുകള്‍ പങ്കെടുക്കുന്ന ജലഘോഷയാത്ര നടക്കും.

25 ആള്‍ തുഴയുന്ന മത്സരത്തിലെ ജയരാജപ്പട്ടം നേടുന്ന ടീമിന് 40,000 രൂപയുടെ ക്യാഷ് െ്രെപസും ട്രോഫിയും നല്‍കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 35,000 രൂപയാണ് സമ്മാനം. 15 ആള്‍ തുഴയുന്ന മത്സരത്തിലെ ജേതാക്കള്‍ ക്ക് 25,000 രൂപ ഒന്നാം സമ്മാനവും 20,000 രൂപ രണ്ടാം സമ്മാനവും നല്‍കും. ജലഘോഷയാത്രയിലെ മികച്ച ടീമിന് 20,000 രൂപ ഒന്നാം സമ്മാനവും 15000 രൂപ രണ്ടാം സമ്മാനവും നല്‍കും. വനിതാ മത്സരങ്ങളില്‍ ജേതാക്കളാകുന്ന ടീമിന് 20,000 രൂപയുടെ ക്യാഷ് െ്രെപസും ട്രോഫിയുമാണ് സമ്മാനമായി നല്‍കുക.

പരിപാടിയുടെ ഭാഗമായി നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നടുഭാഗം ചുണ്ടനുവേണ്ടി മത്സരിച്ച ക്ലബ്ബ്കളെ ആദരിക്കും. സമാപന സമ്മേളനം എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ജീവന്‍ ബാബു സമ്മാനദാനം നിര്‍വ്വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ കെ കുഞ്ഞിരാമന്‍, നീലേശ്വരം മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ പി ജയരാജന്‍, ചെറുവത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി പ്രമീള, സംഘാടക സമിതി കണ്‍വീനര്‍ ടി വി കണ്ണന്‍, സാമ്പത്തീക കമ്മിറ്റി ചെയര്‍മാന്‍ അഡ്വ കെ കെ രാജേന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍ എം പി പത്മനാഭന്‍, ഡി ടി പി സി അംഗം പി കെ ഫൈസല്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, മയിച്ച പി ഗോവിന്ദന്‍, സജീവന്‍ വെങ്ങാട്ട്, പാലത്തേര കണ്ണന്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.

ഗാന്ധിജയന്തി ദിനത്തില്‍ ഉത്തരമലബാര്‍ ജലോത്സവം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


Keywords: Kasaragod, Kerala, Cheruvathur, District, Tourism, Promotion council, Revenue, Department, minister, E Chandrashekaran, Jalagoshayathra, Inauguration, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia