തേജസ്വിനി പുഴയിലെ ഉത്തര മലബാര്‍ ജലോത്സവം ആവേശമായി; വയല്‍ക്കര വെങ്ങാട്ട് ക്ലബിന് മഹാത്മാഗാന്ധി ട്രോഫി
Oct 2, 2017, 20:25 IST
ചെറുവത്തൂര്‍: (www.kasargodvartha.com 02.10.2017) മഹാത്മാഗാന്ധി ട്രോഫിക്കുവേണ്ടിയുള്ള ഉത്തര മലബാര്‍ ജലോത്സവം കാര്യങ്കോട് തേജസ്വിനി പുഴയില്‍ ആയിരങ്ങള്‍ക്ക് ആവേശമായി. ശ്രീ വയല്‍ക്കര വെങ്ങാട്ട് ക്ലബ് മഹാത്മാഗാന്ധി ട്രോഫി നേടി. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്ത വള്ളംകളി മത്സരത്തില്‍ 25 ആള്‍ തുഴയും വള്ളംകളിയിലാണ് വയല്‍ക്കര വെങ്ങാട്ട് ഒന്നാമതെത്തിയത്. 15 ആള്‍ തുഴയും വള്ളംകളിയില്‍ ഏ കെ ജി മയിച്ച ജേതാക്കളായി. 15 ആള്‍ തുഴയും വനിതകളുടെ വളളംകളിയില്‍ കാവുംചിറകൃഷ്ണപ്പിള്ള ക്ലബ്ബ് ജേതാക്കളായി.
25 പേര്‍ തുഴയും മത്സരത്തില്‍ വയല്‍ക്കര മയിച്ച രണ്ടാമതെത്തി. 15 പേര്‍ തുഴയും മത്സരത്തില്‍ പാലിച്ചോന്‍ അച്ചാംതുരുത്തിയും വനിതകളുടെ മത്സരത്തില്‍ എ കെ ജി മയിച്ചയുമാണ് രണ്ടാം സ്ഥാനക്കാര്‍. കാര്യങ്കോട് തേജസ്വിനി പുഴയില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്, നീലേശ്വരം നഗരസഭ ജനകീയ സംഘാടക സമിതി എന്നിവയുടെ നേതൃത്വത്തില്‍ നടന്ന മത്സരം ആയിരങ്ങളില്‍ ആഹ്ലാദാരവമുയര്‍ത്തി.
ഓളപരപ്പില്‍ യുവത്വത്തിന്റെ ഊര്‍ജവും കരുത്തും തെളിയിച്ച മത്സരത്തില്‍ വിജയിക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ മഹാത്മാഗാന്ധി എവര്‍റോളിംഗ് ട്രോഫി ജില്ലാ കളക്ടര്‍ സമ്മാനിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സ്ഥിരം ട്രോഫിയും സംഘാടക സമിതിയുടെ ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
എം. രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പി. കരുണാകരന്‍ എംപി മുഖ്യാതിഥിയായിരുന്നു. ജലയാനം സുവനീര്‍ എം പി പ്രകാശനം ചെയ്തു. മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിപി. ജാനകി, നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. കെ.പി. ജയരാജന്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളായ വെങ്ങാട്ട് കുഞ്ഞിരാമന്‍, വി.വി.സുനിത, കെ.വി.കുഞ്ഞിരാമന്‍, എം.വി.ജയശ്രീ, നീലേശ്വരം നഗരസഭ പ്രതിനിധികളായ പി. രാധ, പി. ഭാര്‍ഗവി, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ പി സതീഷ് ചന്ദ്രന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ. ശ്രീകാന്ത്, കൈപത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സി.വി ദാമോദരന്‍, എം. അമ്പൂഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ സ്വാഗതവും എം.പി പത്മനാഭന്‍ നന്ദിയും പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ മത്സരം ഫ്‌ലാഗ് ഓഫ് ചെയ്തു.
ചുരുളന്‍ വള്ളങ്ങള്‍ അണിനിരന്ന ജലോത്സവത്തിന് അഞ്ച് ലക്ഷം രൂപ ടൂറിസം വകുപ്പ് അനുവദിച്ചിരുന്നു. നിറ പകിട്ടാര്‍ന്ന വെടിക്കെട്ടും ജലോത്സവത്തിന് ഭംഗിയേകി. സമാപന ചടങ്ങില്‍ അഡ്വ കെ കെ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡിടിപി സി സെക്രട്ടറി ബിജു രാഘവന്‍ സ്വാഗതവും സജീവന്‍ വെങ്ങാട്ട് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, North Malabar Jalolsavam; Vayalkara Vengatt club champions