നോര്‍ക്ക റൂട്ട്‌സ് തൊഴില്‍ വൈദഗ്ദ്യ പരിശീലനം
Jun 5, 2012, 16:38 IST
കാസര്‍കോട്: കേരള സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്‌സിന്റെ കാസര്‍കോട് പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഗ്രാഫിക് ഡിസൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരിശീലന കാലയളവ് 3 മാസം. പ്രായപരിധി 40 വയസ്സ്. കോഴ്‌സ് ഫീസിന്റെ 20 ശതമാനം വിദ്യാര്‍ത്ഥികള്‍ നല്‍കണം. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം സീറ്റ് സംവരണവും കോഴ്‌സ് ഫീസും സൗജന്യമാണ്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും പരിശീലന കേന്ദ്രത്തില്‍ സൗജന്യമായി ലഭിക്കും. അപേക്ഷയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ജൂണ്‍ 15നകം നല്‍കണം. ഫോണ്‍: 9747001588.
Keywords: Job training, Norka Roots, Kasaragod