city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സഅദിയ്യയില്‍ നൂറുല്‍ ഉലമ എം.എ. ഉസ്താദ് അനുസ്മരണ സമ്മേളനം 28, 29 തീയ്യതികളില്‍

കാസര്‍കോട്: (www.kasargodvartha.com 26/03/2015) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷനും ജാമിഅ സഅദിയ്യയുടെ സാരഥിയുമായിരുന്ന നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ വേര്‍പാടിന്റെ നാല്‍പതാം ദിനത്തില്‍ സഅദിയ്യില്‍ വിപുലമായ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 28 നും 29നുമായി നടക്കുന്ന പരിപാടി എം.എ. ഉസ്താദിനുള്ള സമരണാഞ്ജലിയായി മാറും.

ഓര്‍മയുടെ മായാത്ത ഏടുകളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ എത്തിച്ചേരുന്ന അനുസ്മരണ സമ്മേളനത്തിന് പ്രമുഖ പണ്ഡിതരും സയ്യിദുമാരും പ്രാസ്ഥാനിക നായകരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികളും സംബന്ധിക്കും. എം.എ. ഉസ്താദ് നാലര പതിറ്റാണ്ട് കാലം സേവനം ചെയ്ത് ഒടുവില്‍ അന്ത്യ വിശ്രമ സങ്കേതമായി തെരെഞ്ഞെടുത്ത സഅദാബാദിലേക്ക് വഫാത്ത് ദിനം മുതല്‍ രാജ്യത്തിനകത്തും പുറത്തു നിന്നുമായി രാപ്പകലില്ലാതെ ജനങ്ങള്‍ ഇപ്പോഴും ഒഴുകുകയാണ്. ഖബറടക്കം ചെയതത് മുതല്‍ തുടരുന്ന ഖുര്‍ആന്‍ പാരയണം ശ്രദ്ധേയമാണ്.

നാല്‍പതാം ദിനത്തിന്റെ ആത്മീയ സായൂജ്യം തേടി രണ്ട് ദിനങ്ങളിലായി എത്തുന്ന വിശ്വാസികളെ വരവേല്‍ക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് സഅദാബാദില്‍ ഒരുക്കിയിട്ടുള്ളത്. സഅദിയ്യ കേന്ദ്ര കമ്മറ്റിക്കു പുറമെ സ്വാഗത സംഘവും വളണ്ടിയര്‍ വിംഗും എസ്.വൈ.എസ്. സഫ്‌വാ അംഗങ്ങളും കര്‍മ്മസജ്ജരാണ്.

ശനിയാഴ്ച വൈകിട്ട് 4.30ന് ഉസ്താദിന്റെ മഖ്ബറയില്‍ നടക്കുന്ന സിയാറത്തിന് സയ്യിദ് അത്വാഉല്ല തങ്ങള്‍ ഉദ്യാവരം നേതൃത്വം നല്‍കും. തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തും. എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍ പ്രാരംഭ സംഗമം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട പ്രാര്‍ത്ഥന നടത്തും. ഉബൈദുല്ലാഹി സഅദി, മഹ്മൂദ് മുസ്ലിയാര്‍ എടപ്പലം, വി.പി.എം. ഫൈസി വില്ല്യാപ്പള്ളി, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ്. അബ്ദുല്ലകുഞ്ഞി മുസ്‌ലിയാര്‍, പി.കെ. അബൂബക്കര്‍ മൗലവി, കെ.കെ. ഹുസൈന്‍ ബാഖവി, അബ്ദുല്‍ വഹാബ് തൃക്കരിപൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ബുര്‍ദ്ദ ആലാപനം നടക്കും.

രാത്രി ഏഴ് മണിക്ക് മത പ്രഭാഷണം സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. സ്വാഗതസംഘം ട്രഷറര്‍ ടി.സി. മുഹമ്മദ് കുഞ്ഞി ഹാജിചയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി പ്രഭാഷണം നടത്തും കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മുഹമ്മദ് അഷ്ഫാഖ് മിസ്ബാഹി തുടങ്ങിയവര്‍ പ്രസംഗിക്കും.

29ന് ഞായറാഴ്ച രാവിലെ 10 മുതല്‍ ഖത്മുല്‍ ഖുര്‍ആന്‍ സദസ്സ് ആരംഭിക്കും. സമാപന പ്രാര്‍ത്ഥനക്ക് സമസ്ത ഉപാധ്യക്ഷന്‍ എം. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നേതൃത്വം നല്‍കും. കെ.പി. ഹുസൈന്‍ സഅദി ആമുഖ പ്രസംഗം നടത്തും. സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് അശ്രഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ആദൂര്‍, സയ്യിദ് കെ.പി.എസ്. ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മള്ഹര്‍, സ്വാലിഹ് സഅദി തൃക്കരിപ്പൂര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന സഅദി സംഗമത്തില്‍ സഅദിയ്യ പ്രിന്‍സിപ്പള്‍ നിബ്രാസുല്‍ ഉലമാ എ.കെ. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കര്‍ണാടക വഖ്ഫ് ബേര്‍ഡ് മെമ്പര്‍ ശാഫി സഅദി, മെയ്ദു സഅദി ചേരൂര്‍, അബ്ദുല്ല സഅദി കൊട്ടില, അബ്ദുല്ല സഅദി ചെരുവാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി ചീയൂര്‍ പ്രസംഗിക്കും.

ഉച്ചക്ക് രണ്ട് മണിക്ക് ഓര്‍മ്മയുടെ ഏടുകള്‍ എന്ന പേരില്‍ നടക്കുന്ന അനുസ്മര സംഗമത്തില്‍ നുറുല്‍ ഉലമ, കര്‍മ്മ സാഫല്ല്യത്തിന്റെ മുക്കാല്‍ ശതകം എന്ന വിഷയത്തില്‍ പ്രമുഖര്‍ സംവദിക്കും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി പ്രാര്‍ത്ഥന നടതതും. സഅദിയ്യ ട്രഷറര്‍ മാഹിന്‍ ഹാജി കല്ലട്രയുടെ അധ്യക്ഷതയില്‍ കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്യും. പി. കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. എന്‍. അലി അബ്ദുല്ല അനുസ്മരണ പ്രഭാഷണംനടത്തും. എം.എല്‍.എ.മാരായ കെ. കുഞ്ഞിരാമന്‍ (ഉദുമ), എന്‍.എ. നെല്ലിക്കുന്ന് (കാസര്‍കോട്), പി.ബി. അബ്ദുര്‍റസാഖ് (മഞ്ചേശ്വരം), കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ഇ. ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്), മുഹ്‌യുദ്ധീന്‍ ബാവ, സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, പ്രൊഫസര്‍ എ.കെ അബ്ദുല്‍ ഹമീദ്, മുഹമ്മദ്‌ലി സഖാഫി തൃക്കരിപ്പൂര്‍, ഡോ. മുഹമ്മദ് ഇസ്മായില്‍, ഡോ. യൂസുഫ് കുമ്പള, ഡോ. പി.എ. അഹ്മദ് സഈദ് മട്ടന്നൂര്‍, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, കെ.പി. സതീഷ് ചന്ദ്രന്‍, എം.സി. ഖമറുദ്ദീന്‍, അഡ്വ. സി.കെ. ശ്രീധരന്‍, അഡ്വ. കെ. ശ്രീകാന്ത്, എ.ജി.സി. ബഷീര്‍, പി.എ.കെ. മുഴപ്പാല, ഒ.എം. തിരുവണ, അബ്ദുര്‍ റഷീദ് സൈനി, സുലൈമാന്‍ കരിവള്ളൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.

വൈകിട്ട് അഞ്ച് മണിക്ക് ദിക്‌റ് ദുആ സമാപന സമ്മേളനം ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ഫാറൂഖ് അല്‍ ബുഖാരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സഅദിയ്യ പ്രസിഡണ്ട് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത ട്രഷറര്‍ കെ.പി. ഹംസ മുസ്‌ലിയാര്‍ ചിത്താരി ഉദ്ഘാടനം ചെയ്യും. ഖമറുല്‍ ഉലമ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും.

ദിക്‌റ് ദുആക്ക് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരിയും സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറയും നേതൃത്വം നല്‍കും.

കൂറ്റമ്പാറ അബ്ദുര്‍ റഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തും. സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍, സയ്യിദ് ശുഐബ് ആലിം സാഹിബ് കീളക്കര, എ.കെ. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, താഴക്കോട് അബ്ദുല്ല മുസ്‌ലിയാര്‍, കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, ഹസന്‍ മുസ്‌ലിയാര്‍ വയനാട്, കെ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, സി.എം. ഇബ്രാഹിം, ഡോ. എന്‍.എ. മുഹമ്മദ് ബാംഗ്ലൂര്‍, ഏനപ്പൊയ അബ്ദുല്ലക്കുഞ്ഞി ഹാജി, അബ്ദുല്‍ കരീം ഹാജി ചാലിയം, മന്‍സൂര്‍ ഹാജി ചെന്നൈ തുടങ്ങിയവര്‍ സംബന്ധിക്കും. തബറുക് വിതരണത്തോടെ സമാപിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ സെക്രട്ടറി സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, പ്രോഗ്രാം സമിതി കണ്‍വീനര്‍ പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ മുക്രി ഇബ്രാഹിം ഹാജി, എസ്.ജെ.എം ജില്ലാ സെക്രട്ടറി സി.കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി, എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി സലാഹുദ്ധീന്‍ അയ്യൂബി, ഫാസില്‍ സഅദി എന്നിവര്‍ സംബന്ധിച്ചവര്‍ സംബന്ധിച്ചു.
സഅദിയ്യയില്‍ നൂറുല്‍ ഉലമ എം.എ. ഉസ്താദ് അനുസ്മരണ സമ്മേളനം 28, 29 തീയ്യതികളില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia