city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നൂറുദ്ദീന്‍ നെല്ലിക്കട്ടയ്ക്ക് സെന്‍ട്രല്‍ യൂണി. കോമണ്‍ എലിജിബിലിറ്റി പരീക്ഷയില്‍ ഒന്നാം റാങ്ക്

കാസര്‍കോട്:(www.kasargodvartha.com 10.08.2014) സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അഖിലേന്ത്യാ തലത്തില്‍ നടത്തിയ കോമണ്‍ എലിജിബിലിറ്റി പരീക്ഷയില്‍ (എം.എസ്.ഡബ്ല്യു.)പൈക്ക ബാലടുക്കം സ്വദേശിക്ക് ഒന്നാം റാങ്ക്. ബാലടുക്കയിലെ ബദറുദ്ദീന്‍ ഹാജിയുടേയും ജമീലയുടേയും മകനായ നൂറുദ്ദീന്‍ നെല്ലിക്കട്ടയ്ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. വെള്ളിയാഴ്ചയാണ് ഇതിന്റെ ഫലം പ്രസിദ്ധീകരിച്ചത്.

നിലവില്‍ ചെന്നൈയില്‍ സിവില്‍ സര്‍വീസ് കോഴ്‌സിനു പഠിക്കുകയാണ് നൂറുദ്ദീന്‍. മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍ നിന്നു ബി.കോം പൂര്‍ത്തിയാക്കിയാണ് സിവില്‍ സര്‍വീസ് കോഴ്‌സിനു ചേര്‍ന്നത്. കേന്ദ്ര സര്‍വകലാശാലയുടെ പെരിയ ക്യാമ്പസില്‍ ചേര്‍ന്നു പഠിക്കാനും അതോടൊപ്പം സിവില്‍ സര്‍വീസ് കോഴ്‌സ് പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യമെന്ന് നൂറുദ്ദീന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

10-ാം തരം വരെ നെല്ലിക്കട്ടയിലെ പി.ബി.എം. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ച നൂറുദ്ദീന്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് പ്ലസ്ടുവിന് പഠിച്ചത്.  എസ്.എസ്.എഫ്. സ്റ്റേറ്റ് ഐ ടീം മെമ്പറും ചെര്‍ക്കള സെക്ടര്‍ മുന്‍ സെക്രട്ടറിയുമാണ് . ഫൗസിയ പിലാങ്കട്ട, നഫീസ പാണലം, സൂരംബയലിലെ സി.എച്ച്. മെമ്മോറിയല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നിസാമുദ്ദീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

നൂറുദ്ദീന്‍ നെല്ലിക്കട്ടയ്ക്ക് സെന്‍ട്രല്‍ യൂണി. കോമണ്‍ എലിജിബിലിറ്റി പരീക്ഷയില്‍ ഒന്നാം റാങ്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  kasaragod, Kerala, Paika, Rank, Examination, Chennai, Student, Nooruddin Nellikatta bags first rank in CU common eligibility test

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia