മാതൃകാ സമൂഹ സൃഷ്ടിക്ക് മാതൃത്വത്തിന്റെ സ്‌നേഹം അനിവാര്യം: നൂര്‍ബീന റഷീദ്
Feb 18, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 18/02/2016) രാജ്യത്തിലും സമൂഹത്തിലും അസഹിഷ്ണുതയും, കാലുഷ്യവും വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ മാതൃകാ സമാനമായ സ്‌നേഹപരിലാളനകളോടെ സ്ത്രീ സമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണെന്ന് വനിതാ ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി നൂര്‍ബീന റഷീദ്. മഞ്ചേശ്വരം മണ്ഡലം വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
പ്രസിഡണ്ട് ഫരീദ സക്കീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആഇശ പെര്‍ള സ്വാഗതം പറഞ്ഞു. മാനവിക സമൂഹത്തിന് സ്‌നേഹ സമൃദ്ധമായ ഇടപെടലുകള്‍ കൊണ്ട് മാത്രമേ വിജയം വരിക്കാന്‍ കഴിയൂ. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ വിജയം സ്‌നേഹധിഷ്ഠിത സമൂഹസൃഷ്ടിയുടെ നിലനില്‍പ്പിന് സൃഷ്ടിച്ചതാണ്. മാനുഷിക ബന്ധങ്ങള്‍ വളര്‍ത്തുന്നതിന് കുടുംബാന്താരീക്ഷങ്ങളിലെങ്കിലും ഇടപെടാന്‍ കഴിയുന്നവരാണ് സ്ത്രീകളെന്ന് നൂര്‍ബീന റഷീദ് കൂട്ടിച്ചേര്‍ത്തു.
എം. അബ്ബാസ്, ആഇശത്ത് താഹിറ, പി. അബൂബക്കര്‍, ഉമ്മര്‍ അപ്പോളോ എന്നിവര്‍ സംസാരിച്ചു.
Keywords : Kasaragod, Manjeshwaram, Committee, Inauguration, Muslim-league, Noorbina Rasheed.