city-gold-ad-for-blogger
Aster MIMS 10/10/2023

Healthcare | കാസർകോട് ജനറൽ ആശുപത്രിയിൽ ലാഭരഹിത കാൻസർ മരുന്ന് വിതരണ കൗണ്ടർ പ്രവർത്തനമാരംഭിച്ചു

kasargod_general_hospital_non_profit_cancer_drug_counter_inagurated
Photo: Supplied

കാരുണ്യ സ്പർശം: കാൻസർ രോഗികൾക്ക് ആശ്വാസം

കാസർകോട്: (KasargodVartha) കേരളത്തിലെ കാൻസർ രോഗികൾക്ക് ഒരു വലിയ ആശ്വാസമായി, 'കാരുണ്യ സ്പർശം' എന്ന പേരിൽ ലാഭരഹിത കാൻസർ മരുന്ന് വിതരണ കൗണ്ടർ (Zero Profit Anti Cancer Medical Counter) കാസർകോട് ജനറൽ ആശുപത്രിയിൽ ആരംഭിച്ചു. കേരളത്തിലെ പതിനാല് ജില്ലകളിലും ഇത്തരം കൗണ്ടറുകൾ ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു.

kasargod_general_hospital_non_profit_cancer_drug_counter_inagurated

കാൻസർ മരുന്നുകൾ ലാഭവിഹിതമില്ലാതെ, കമ്പനി വിലക്ക് തന്നെ രോഗികൾക്ക് ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തുടക്കത്തിൽ 240 ഓളം മരുന്നുകൾ കൗണ്ടറിൽ ലഭ്യമായിരിക്കും. ഇത് കൊണ്ട് കാൻസർ രോഗികൾക്ക് വിലയേറിയ മരുന്നുകൾ ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കി ന്യായമായ വിലക്ക് ലഭിക്കും.

Non-profit Cancer Drug Distribution Counter Begins Operation at Kasaragod General Hospital

കാസർകോട് ജനറൽ ആശുപത്രിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹ്മദ് എ., സ്റ്റോർ സൂപ്രണ്ടൻ്റ് ശ്രീഹരിനാഥ്, വെയർ ഹൗസ് മാനേജർ അനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia