city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രവീശ തന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക അമേയ് കോളനിയില്‍ നിന്ന്

കാസര്‍കോട്: (www.kasargodvartha.com 26.04.2016) കേരളത്തില്‍ വികസനാന്തരീക്ഷം ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വം ഇടത് വലത് മുന്നണികള്‍ക്കാണെന്ന് സഹകാര്‍ ഭാരത് ദേശീയ അധ്യക്ഷന്‍ അഡ്വ കെ കരുണാകരന്‍ നമ്പ്യാര്‍ പറഞ്ഞു. സംസ്ഥാനത്ത് മോഡി സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിച്ച വികസന പദ്ധതികള്‍ പോലും മുടക്കാനാണ് ഇടത് വലത് മുന്നണികള്‍ ശ്രമിക്കുന്നത്. ആവശ്യ വസ്തുക്കളെല്ലാം മറ്റ് സംസ്ഥാനങ്ങളിള്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട ഗതികേടിലേക്ക് കേരളത്തെയെത്തിച്ചു. ഇടത് വലത് മുന്നണികളുടെ ഭരണം കൊണ്ട് വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷമല്ലാ ഇന്ന് കേരളത്തിലുള്ളതെന്ന് കരുണാകരന്‍ പറഞ്ഞു. അമേയ് കോളനിയില്‍ നടന്ന എന്‍ ഡി എ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

കാസര്‍കോട് മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന് തെരഞ്ഞെടുപ്പിന് കെട്ടിവെയ്ക്കാനുള്ള തുക അമേയ് കോളനി നിവാസികള്‍ ചേര്‍ന്ന് സ്വരൂപിച്ച് നല്‍കി. കോളനി നിവാസികളായ വാസന്തി, ലീല എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി. സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിനെ കോളനി നിവാസികള്‍ സ്വീകരിച്ചു.

കുടിക്കാന്‍ ശുദ്ധമായ ജലം ലഭ്യമല്ലാത്തതിനാല്‍ വാട്ടര്‍ അതോറിറ്റി നല്‍കുന്ന ഉപ്പ് വെള്ളമാണ് ആശ്രയമെന്ന് കോളനി നിവാസികള്‍ സ്ഥാനാര്‍ത്ഥിയോട് പറഞ്ഞു. ബി ജെ പി ബൂത്ത് പ്രസിഡണ്ട് ദേവപ്പ അധ്യക്ഷത വഹിച്ചു. ബി ജെ പി ദേശീയ സമിതിയംഗം എം സഞ്ചീവ ഷെട്ടി, സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഐ വി ഭട്ട്, മുനിസിപ്പല്‍ കൗണ്‍സിലര്‍, സവിത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ സുജിത്ത് സ്വാഗതവും, ബൂത്ത് സെക്രട്ടറി ശശികുമാര്‍ നന്ദിയും പറഞ്ഞു.

രവീശ തന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക അമേയ് കോളനിയില്‍ നിന്ന്


Keywords : BJP, Election 2016, Kasaragod, Campaign, Raveesh Thandri Kundar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia