നോബേല്‍ സമ്മാനം നേടിയ അറബി സാഹിത്യകാരന് ആര്?
Jul 31, 2012, 17:10 IST

വിനയം
അഹങ്കാരവും അഹന്തയും കൊടിക്കുത്തി വാഴുന്ന കാലത്താണ് നാം ജീവിക്കുന്നത്. നമ്മെയും ഭൂമിയിലുള്ള സകല ചരാചരങ്ങളേയും സൃഷ്ടിച്ച് നിയന്ത്രിക്കുന്ന സര്‍വ്വതിന്റെയും ഉടമയായ അല്ലാഹുവിന് മുന്നില്‍ അഹങ്കരിച്ച് നടക്കുന്നത് എത്രവലിയ പാതകമാണെന്ന സത്യം നാം മറന്നുപോകുന്നു.
ഇവിടെ ഖുര്‍ആന്റെ നിലപാട് കാണുക.
നിങ്ങള്‍ ജനങ്ങളെ തൊട്ട് മുഖം തിരിക്കുകയോ ഭൂമിക്ക് മുകളിലൂടെ അഹങ്കാരത്തോടെ നടക്കുകയോ ചെയ്യരുത്. നിശ്ചയം അല്ലാഹു അഹങ്കരിക്കുന്ന ആരെയും ഇഷ്ടപ്പെടുന്നില്ല.
മുഖപ്രസന്നത
നിങ്ങളുടെ സഹോദരനെ പുഞ്ചിരിയോടെ കണ്ടു മുട്ടുന്നത് ചെറിയ നന്മയാണെങ്കില് പോലും നിങ്ങളതിനെ നിസാരമാക്കരുത്. പൂച്ചക്ക് കൊടുക്കുന്ന ഭക്ഷണവും യാചകന്റെ പാത്രത്തിലിട്ടു കൊടുക്കുന്ന നാണയത്തുട്ടുകളും ഒരു പക്ഷേ നാളെ നിന്നെ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തിയേക്കാം. എല്ലാ നന്മയും നാളെ പരലോകത്ത് കാണിക്കപ്പെടും.
ചോദ്യം:
നോബേല്‍ സമ്മാനം നേടിയ അറബി സാഹിത്യകാരന് ആര്?
a. ഖസീം മന്‍സൂര്‍
b. നജീബ് മഹ്ഫൂസ്
c. ജലാലുദ്ധീന്‍ റുമി
ഈ മത്സരം അവസാനിച്ചു.
ചോദ്യം പതിനൊന്നിലെ ശരിയുത്തരം
മറിയം ബീവി (റ)
നറുക്കെടുപ്പിലെ വിജയി
Raihaan C
ചോദ്യം പന്ത്രണ്ടിലെ ശരിയുത്തരം
നജീബ് മഹ്ഫൂസ്
നറുക്കെടുപ്പിലെ വിജയി
Sadik sadi
Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook