കുടിവെള്ളം കിട്ടാതെ ഒരാഴ്ചയോളമായി; പണം കൊടുത്ത് വെള്ളം വാങ്ങി വേറിട്ട സമര രീതി
Apr 10, 2018, 14:55 IST
കുമ്പള: (www.kasargodvartha.com 10.04.2018) കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് കുമ്പള പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഊജാര്‍ എസ്.സി കോളനി നിവാസികള്‍. കഴിഞ്ഞ മാസം മുപ്പതിനു ശേഷം ആവശ്യത്തിനു കുടിവെള്ളം എന്നത് ഇവര്‍ കണ്ടിട്ടില്ല. വെള്ളത്തിനായി അധികൃതരുടെ വാതിലുകള്‍ എല്ലാം മുട്ടി മടുത്ത കോളനി നിവാസികള്‍ ചൊവ്വാഴ്ച രാവിലെ വേറിട്ട സമര രീതിയുമായി മുന്നോട്ട് വരികയായിരുന്നു.
കോളനിയില്‍ വെള്ളം എത്തിക്കുന്ന ഏജന്‍സിയില്‍ നിന്നും പത്ത് രൂപ നല്‍കി ഒരു കുടം വെള്ളം ആവശ്യപ്പെട്ടപ്പോള്‍ ഒരു ഗ്ലാസ് വെള്ളം നല്‍കുന്നതാണ് സമര രീതി. പ്രദേശത്തെ എണ്‍പത് കുടുംബങ്ങളാണ് കുടിവെള്ളത്തിനായി വ്യത്യസ്ത സമര രീതിയുമായി മുന്നോട്ട് വന്നത്.
ഇവിടെ സര്‍ക്കാര്‍ വക നാല് കിണറും, മൂന്നു കുഴല്‍ കിണര്‍ എന്നിവ ഉണ്ടെങ്കിലും എല്ലാം വരണ്ടതിനാല്‍ ടാങ്കില്‍ ഒരൊറ്റ തുള്ളി വെള്ളം പോലുമില്ല. എത്രയും വേഗം കുടിവെള്ള പ്രശ്‌നത്തിനു ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പഞ്ചായത്തിനു മുന്നില്‍ സമരം ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Kerala, News, Drinking water, Strike, No water; separate strike by buying water giving money.
< !- START disable copy paste -->