മൊഗ്രാലില്‍ കര്‍ഷകര്‍ക്ക് കൃഷി ഇറക്കാന്‍ വെള്ളമില്ല; ലക്ഷങ്ങള്‍ മുടക്കിയ കൃഷിക്കുളം നോക്കുകുത്തി
May 9, 2015, 16:37 IST
മൊഗ്രാല്‍: (www.kasargodvartha.com 09/05/2015) കൃഷി ഇറക്കാന്‍ കര്‍ഷകര്‍ വെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ കാടിയംകുളത്ത് കുളം നോക്കുകുത്തിയായി കിടക്കുന്നു. ദീര്‍ഘവീക്ഷണമില്ലാതെ ഖജനാവില്‍ നിന്നു ലക്ഷങ്ങള്‍ മുടക്കിയ പദ്ധതി ആരുടെ കീശവീര്‍പിക്കാനാണെന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് നിര്‍മിച്ച കിണറും മോട്ടോര്‍ ഷെഡ്ഡും സ്ഥാപിച്ച്, പ്രവര്‍ത്തി പാതി വഴിയില്‍ ഉപേക്ഷിച്ചിരുന്നു. മൊഗ്രാല്‍ പ്രദേശത്തിനാകെ വെള്ളമെത്തിക്കാനുള്ള ശ്രോതസുള്ളതായിരുന്നു കാടിയംകുളം പദ്ധതി. ഇതിനായി 15 ലക്ഷം രൂപയോളം നേരത്തെ ചിലവഴിച്ചതുമാണ്.
മൊഗ്രാല്‍ കെകെ പുറം, ബണ്ണാത്തം കടവ് പ്രദേശത്തെ കര്‍ഷകര്‍ക്ക് വെള്ളമെത്തിക്കാനെന്ന പേരിലാണ് കഴിഞ്ഞ വര്‍ഷം എം.എല്‍.എ മുഖേന ജലസേചന വകുപ്പിന്റെ സഹായത്തോടെ 15.5 ലക്ഷം രൂപ ചിലവില്‍ കാടിയംകുളത്ത് മറ്റൊരു കുളം കൂടി നിര്‍മിച്ചത്. ഇതും പാതി വഴിയില്‍ ഉപേക്ഷിച്ചതോടെ ലക്ഷങ്ങളാണ് പാഴായിപ്പോയത്. ദീര്‍ഘവീക്ഷണമില്ലാതെയുള്ള ഇത്തരം പദ്ധതി നിര്‍മാണങ്ങള്‍ കൃഷിക്കാര്‍ക്ക് ഉപകരിക്കാതെ പോകുന്നതിലും, ലക്ഷങ്ങള്‍ പാഴാക്കുന്നതിലും ദേശീയ വേദി മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി യോഗം അതൃപ്തി രേഖപ്പെടുത്തി. പദ്ധതി പൂര്‍ത്തീകരണത്തിനു നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ദേശീയ വേദി 25-ാം വാര്‍ഷികാഘോഷ സമാപന പരിപാടി മെയ്24 ന് വിവിധ പരിപാടികളോടെ നടത്താന്‍ യോഗം തീരുമാനിച്ചു. പഴയ കാല ഫുട്‌ബോള്‍ താരം അബ്ബാസ് ടി.വി.എസ് റോഡിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പ്രസിഡണ്ട് എം.എ മൂസ അധ്യക്ഷത വഹിച്ചു. ദേശീയ വേദി ദുബൈ കമ്മിറ്റി ജോ. സെക്രട്ടറി കെ.എം സൈഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എ.എം സിദ്ദീഖ് റഹ് മാന്‍, ഖാദര്‍ മൊഗ്രാല്‍, മുഹമ്മദ് അബ്‌കോ, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, ടി.കെ ജാഫര്‍, അഷ്്‌റഫ് കെ.കെ, ജലാല്‍ ടി.എ, മനാഫ് എല്‍.ടി, പി.വി അന്‍വര്‍, ഹാരിസ് ബാഗ്ദാദ്, ഖാദര്‍ മാസ്റ്റര്‍, എം.എസ് മുഹമ്മദ്കുഞ്ഞി, എം.എസ് അഷ്്‌റഫ് സംബന്ധിച്ചു. ജന. സെക്രട്ടറി ടി.കെ അന്‍വര്‍ സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Mogral, Kasaragod, Kerala, Farmer, Water, Meeting, Pond, Natives, Protest.
Advertisement: