മൂന്നു കോടിയുടെ കുടിവെള്ള പദ്ധതി; പടന്നയിലെ ജനങ്ങള്‍ ഇന്നും കുടിനീരിനായി നെട്ടോട്ടത്തില്‍
Sep 10, 2015, 12:51 IST
പടന്ന: (www.kasargodvartha.com 10/09/2015) മൂന്നു കോടി രൂപയുടെ കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമായിട്ടും പടന്ന എടച്ചാക്കൈയിലെ നിരവധി കുടുംബങ്ങള്‍ക്ക് ഇപ്പോഴും കുടിനീരിനായി നെട്ടോട്ടമോടേണ്ടി വരുന്നു. ഉദിനൂരിലുള്ള കുടിവെള്ള പദ്ധതിയില്‍ നിന്നും മാച്ചിക്കാട് ടാങ്കില്‍ വെള്ളം സംഭരിച്ച്് ബളാല്‍, കൊക്കാല്‍ വഴിയാണ് ഇവിടുത്തെ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തുന്നത്.
എന്നാല്‍ ഉദിനൂരില്‍ നിന്നും വരുന്ന പൈപ്പ് ലൈനില്‍ അവസാന ഭാഗത്തായതിനാല്‍ കിലോമീറ്ററുകള്‍ താണ്ടിയുളള യാത്രക്കൊടുവില്‍ തുളളിയായാണ് ഇവര്‍ക്ക് വെള്ളം കിട്ടുന്നത്. കഴിഞ്ഞ ഒരു മാസമായി കുടിവെളളവിതരണം പൂര്‍ണ്ണമായും നിലച്ചതോടെ ഇവിടുത്തെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്.
വല്ലപ്പോഴും തുള്ളികളായി കിട്ടുന്ന വെള്ളം മീറ്ററിനടുത്ത് നിന്ന് വാല്‍വ് ഒഴിവാക്കി പാത്രം വെച്ച് ശേഖരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ചിലര്‍ വാഹനങ്ങളില്‍ ബന്ധുവീടുകളില്‍ നിന്നും വെള്ളം എത്തിക്കുന്നു. ഈ പ്രദേശത്ത് തന്നെ റോഡിന് വടക്ക് വശത്തെ വീടുകളിലേക്ക് കാവേരി, യമുന, ബദര്‍ നഗര്‍ എന്നിങ്ങനെ മൂന്ന് ജലനിധി സംഘങ്ങളുള്ള കിനാത്തില്‍ നിന്നും വരുന്ന പൈപ്പ് ലൈന്‍ വഴി വെള്ളം ലഭിക്കുന്നുണ്ട്. വെള്ളം ലഭിക്കാത്ത വീടുകളെ കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇവിടെയുള്ള കള്‍വെര്‍ട്ട് വഴി റോഡിന് മറുവശമുള്ള പൈപ്പ് ലൈനിനെ എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയുമെന്നും ഇതിനായി വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവരെ സമീപിച്ചുവെങ്കിലും ജലനിധി സംഘങ്ങളാണ് ഇതില്‍ തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ് അധികൃതര്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ കുറ്റുപ്പെടുത്തി.
Keywords: Kasaragod, Kerala, Padanna, Drinking water, No water during water revolution of crores.