city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വഴികളിലെ ചതിക്കുഴികള്‍; തീരദേശ മേഖലയില്‍ ആള്‍മറയില്ലാത്ത കിണറുകള്‍ ധാരാളം

കുമ്പള: (www.kasargodvartha.com 23/08/2017) കുമ്പളയിലെ തീരദേശ മേഖലകളില്‍ ആള്‍മറയില്ലാത്ത കിണറുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. തെങ്ങുകള്‍ക്ക് വെള്ളം എടുക്കാനെന്ന പേരിലാണ് ആള്‍മറ കെട്ടാതെ കിണറുകള്‍ കുഴിച്ചിടുന്നത്. കുട്ടികള്‍ കളിക്കുകയും മറ്റും ചെയ്യുന്ന സ്ഥലത്താണ് ഇത്തരം കിണറുകള്‍ ഏറെയുള്ളതും. ഇതാണ് ആശങ്കയുണര്‍ത്തുന്നതും.

അപകടക്കെണിക്കു പിന്നിലെ അനാസ്ഥ കുറ്റകരമാണെന്നറിഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നു ആക്ഷേപമുണ്ട്. കുമ്പള, കോയിപ്പാടി, കൊപ്പളം തീരദേശ റോഡില്‍ വെളിച്ചമില്ലാത്തതും ഏറെ അപകട ഭീഷണി ഉയര്‍ത്തുന്നു. സന്ധ്യാസമയങ്ങളിലും മറ്റും തീരദേശത്തെ വഴികളിലൂടെ നടക്കുമ്പോള്‍ കുട്ടികളുടെ കണ്ണു തെറ്റിയാല്‍ കിണറില്‍ വീഴുമെന്ന അപകട ഭീഷണിയാണ് നിലനില്‍ക്കുന്നത്.

വഴികളിലെ ചതിക്കുഴികള്‍; തീരദേശ മേഖലയില്‍ ആള്‍മറയില്ലാത്ത കിണറുകള്‍ ധാരാളം

രാത്രികാല മദ്രസാ പഠനവുമൊക്കെ കഴിഞ്ഞു കുട്ടികള്‍ നടന്നു നീങ്ങുന്ന വഴികളിലാണ് ഇത്തരം ആള്‍മറയില്ലാത്ത കിണറുകള്‍ സ്ഥിതിചെയ്യുന്നത്. അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പു തന്നെ അധികൃതര്‍ ആള്‍മറയില്ലാത്ത കിണറുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

വഴികളിലെ ചതിക്കുഴികള്‍; തീരദേശ മേഖലയില്‍ ആള്‍മറയില്ലാത്ത കിണറുകള്‍ ധാരാളം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Kumbala, Well, Madrasa, Coastal area, Complaint, Natives, Water, No wall for wells; protest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia