ബെള്ളൂരില്‍ വില്ലേജ് ഓഫീസറില്ല; നാട്ടുകാര്‍ വലയുന്നു
May 6, 2016, 14:18 IST
മുള്ളേരിയ: (www.kasargodvartha.com 06/05/2016) വില്ലേജ് ഓഫീസറില്ലാത്തതിനാല്‍ ബെള്ളൂരില്‍ നാട്ടുകാര്‍ വലയുന്നു. മാസങ്ങളായി കുമ്പടാജെ വില്ലേജ് ഓഫീസര്‍ക്കാണ് ബെള്ളൂര്‍ വില്ലേജ് ഓഫീസിന്റെ ചുമതല നല്‍കിയിട്ടുള്ളത്. എന്നാല്‍ അവിടത്തെ തിരക്ക് കാരണം വില്ലേജ് ഓഫീസര്‍ക്ക് ബെള്ളൂരിലെത്താനാവുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
ബെള്ളൂര്‍ വില്ലേജ് ഓഫീസില്‍ ഒരു അസിസ്റ്റന്റ് ഓഫീസറും ഒരു ക്ലര്‍ക്കുമാണുള്ളത്. വിവിധ ആവശ്യങ്ങള്‍ക്കായെത്തിയ നാട്ടുകാരുടെ വലിയ കൂട്ടവും സ്ഥിരം കാഴ്ചയാണ്. വില്ലേജ് ഓഫീസറില്ലാത്തതിനാല്‍ പലര്‍ക്കും കാര്യം സാധിക്കാനാകാതെ മടങ്ങിപ്പോകേണ്ട സ്ഥിതിയാണ്.
അക്ഷയെ കേന്ദ്രത്തെ സമീപിക്കാനാണ് വില്ലജ് ഓഫീസില്‍ നിന്നും ആവശ്യങ്ങളുമായെത്തുന്ന നാട്ടുകാരോട് നിര്‍ദേശിക്കുന്നത്. എന്നാല്‍ അക്ഷയയില്‍ നിന്നും തിരികെ വില്ലേജ് ഓഫീസിലേക്ക് തന്നെ പോകാന്‍ പറയുന്നതും പതിവാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തിരഞ്ഞെടുപ്പിന് ശേഷം വില്ലേജ് ഓഫീസറെ നിയമിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Keywords : Mulleria, Village Office, Natives, Protest, Kasaragod, Bellur, Akshaya Center, No Village office in Bellur.