city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ തലപ്പാടി അതിര്‍ത്തിയിലേക്ക് എത്തുന്നവര്‍ വാഹനമില്ലാതെ അലയുന്നു; പലരും സ്വന്തം ജില്ലകളില്‍ എത്താന്‍ ചിലവാക്കുന്നത് പതിനായിരങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 07.05.2020) അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കാന്‍ തലപ്പാടി അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് തലപ്പാടിയില്‍ വാഹനം സൗകര്യം കുറവെന്ന് പരാതി. സ്വകാര്യ വാഹനങ്ങള്‍ കിട്ടാനില്ലെന്നാണ് കേരളാ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചവര്‍ പറയുന്നത്. കര്‍ണാടകയിലെ ബംഗളൂരു, ഹുബ്ലി, ശിവമോഗ, ബേലൂര്‍, ചിക്കമംഗ്ളൂര്‍, ഗോവ, മുംബൈ, സൂററ്റ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവരാണ് തങ്ങളുടെ സ്വന്തം ജില്ലകളിലേക്കെത്താന്‍ ആവശ്യത്തിന് വണ്ടി കിട്ടാതെ അലയുന്നത്.

തലപ്പാടി അതിര്‍ത്തിയിലെത്തുന്നവരില്‍ അധികവും കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, എറണാകുളം, കൊല്ലം, ആലപ്പുഴ തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. ഇതു സംബന്ധിച്ച് യാത്രക്കാര്‍ പരാതി ഉന്നയിച്ചതോടെ കലക്ട്രേറ്റിലേക്ക് മാധ്യമങ്ങള്‍ വിളിച്ചപ്പോള്‍ നാലു ജില്ലകളില്‍ നിന്ന് ഇവര്‍ക്ക് പാസ് നിര്‍ബന്ധമാണെന്നും, അത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും, മാത്രവുമല്ല ഇവര്‍ നാട്ടിലേക്കെത്തി ഹോം ക്വാറന്റൈനില്‍ പ്രവേശിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനാവില്ലെന്നുമായിരുന്നു  മറുപടി.

എന്നാല്‍ എല്ലാ രേഖകളും ശരിയാക്കി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ട് രോഗമില്ലെന്ന് ഉറപ്പാക്കിയതിനുശേഷമാണ് തങ്ങള്‍ കേരളാ അതിര്‍ത്തിയില്‍ എത്തിയതെന്നാണ് യാത്രക്കാര്‍ പറയുന്നത്. മാത്രവുമല്ല കൊല്ലം, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഇവരെ കൊണ്ടു പോകാന്‍ സ്വകാര്യ ബസുകളും, ആംബുലന്‍സുകളും മറ്റു വാഹനങ്ങളും യഥേഷ്ടം പാസൊരുക്കി അതിര്‍ത്തിയില്‍ എത്തിയിട്ടുമുണ്ട്.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ തലപ്പാടി അതിര്‍ത്തിയിലേക്ക് എത്തുന്നവര്‍ വാഹനമില്ലാതെ അലയുന്നു; പലരും സ്വന്തം ജില്ലകളില്‍ എത്താന്‍ ചിലവാക്കുന്നത് പതിനായിരങ്ങള്‍

കേരളാതിര്‍ത്തിയിലേക്ക് എത്താന്‍ തന്നെ പത്തായിരം മുതല്‍ ഇരുപതിനായിരം വരെ ചിലവാക്കിയിട്ടുണ്ടെന്ന് യാത്രക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍ കെ എസ് ആര്‍ ടി സിയോ മറ്റ് വാഹനങ്ങളോ ഉപയുക്തമാക്കുകയാണെങ്കില്‍ ആവശ്യത്തിന് വാടക നല്‍കാന്‍ തയ്യാറാണെന്നും ഇവര്‍ പറഞ്ഞു. തലപ്പാടിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രജിസ്ട്രേഷന്‍ കൗണ്ടറിനരികില്‍ കെ എസ് ആര്‍ ടി സിയോ ജില്ല ഭരണകൂടമോ യാത്രക്കാര്‍ക്കായി ഗതാഗത കൗണ്ടര്‍ കൂടി ഒരുക്കണം. ഇതിലൂടെ സംസ്ഥാനത്ത് ഏതൊക്കെ ജില്ലകളിലേക്ക് പോകുന്നവരുണ്ടെന്ന് അറിയാനാകുമെന്നാണ് അതിര്‍ത്തിയിലെത്തുന്നവര്‍ പറയുന്നത്. ഇതനുസരിച്ച് ജില്ല ഭരണകൂടത്തിനു യാത്ര ഷെഡ്യൂള്‍ ചെയ്യാനാകും. എല്ലാ സുരക്ഷാ നിയമങ്ങളും പാലിച്ചു കൊണ്ടു സ്പെഷ്യല്‍ ഡ്യൂട്ടി എന്ന നിലയില്‍ ആ ഭാഗത്തേക്ക് ട്രാന്‍സ്പോര്‍ട്ടു ബസുകള്‍ ഓടിച്ചാല്‍ യാത്രക്കാര്‍ക്കും കെ എസ് ആര്‍ ടി സിക്കും അത് വലിയ ഗുണം ചെയ്യുമെന്നും യാത്രക്കാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം നാലു തിരുവനന്തപുരം സ്വദേശികള്‍ 20,000 രൂപ വാടക കൊടുത്താണ് തലപ്പാടിയില്‍ നിന്ന് യാത്ര ചെയ്തത്. പലരും അവരവരുടെ സ്ഥലങ്ങളില്‍ നിന്ന് ഭീമമായ തുകക്ക് വാഹനം ഏര്‍പ്പെടുത്തി വരികയാണ്. ഇതൊക്കെ ഒഴിവാക്കാന്‍ കെ എസ് അര്‍ ടി സി സ്പെഷ്യല്‍ ഡ്യൂട്ടിയിട്ടാല്‍ സാധിക്കും. കഴുത്തറുപ്പന്‍ വാടകക്ക് പകരം ന്യായമായ വാടകയ്ക്ക് ഇവര്‍ക്കൊക്കെ സ്വദേശത്തേക്ക് എത്താനുമാകും. യാത്രക്കാര്‍ക്ക് യാത്രയിനത്തില്‍ ചെറിയ തുക മാത്രമേ ചിലവ് വരികയുമുള്ളൂ. കെ എസ് ആര്‍ ടി സി ആയതിനാല്‍ ഒരോ ഡിപ്പോവിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശോധനയും നടത്താം. ജില്ല ഭരണകൂടവും ഗതാഗതവകുപ്പും പൊലീസും അതിര്‍ത്തിയിലെത്തുന്ന യാത്രക്കാര്‍ക്ക് ഈ രീതിയിലുള്ള സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.


Keywords: Kasaragod, Thalappady, Kerala, News, Vehicle, District, No vehicle for who came from other states

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia