city-gold-ad-for-blogger

കൊടിയമ്മ ഗവ. യു പി സ്‌കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം ഇല്ല, വിതരണം ചെയ്യുന്നത് പുഴുക്കള്‍ നിറഞ്ഞ ഉച്ചക്കഞ്ഞി; ബാലാവകാശ കമ്മീഷന് പരാതി നല്‍കി

കുമ്പള: (www.kasargodvartha.com 03.09.2016) കുമ്പള ഗ്രാമ പഞ്ചായത്തിലെ കൊടിയമ്മ ഗവ യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യായന വര്‍ഷമാരംഭിച്ച് മൂന്ന് മാസമായിട്ടും സര്‍ക്കാര്‍ അനുവദിച്ച യൂണിഫോം വിതരണം ചെയ്യാത്തതും, പുഴുക്കള്‍ നിറഞ്ഞ ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്ന സംഭവവും ചൂണ്ടിക്കാട്ടി മുസ്ലിം യൂത്ത് യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജോയിന്റ് സെക്രട്ടറി ഐ മുഹമ്മദ് റഫീഖ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശിക്ക് പരാതി നല്‍കി. സ്‌കൂള്‍ അധികാരികളുടെ അക്കൗണ്ടില്‍ തുക എത്തിയിട്ടും യൂണിഫോം വിതരണം ചെയ്യാനുള്ള നടപടി പ്രധാനധ്യാപകനോ അതിന് ശേഷം വന്ന പ്രധാനധ്യാപക ചുമതല വഹിക്കുന്നയാളോ തയ്യാറായിട്ടില്ല. രക്ഷിതാക്കളും നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല.

ഇവിടത്തെ കുട്ടികള്‍ക്ക് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഉച്ചഭക്ഷണം പാചകം ചെയ്യുന്നത്. ഉച്ചഭക്ഷണത്തില്‍ നിരന്തരമായി പുഴുക്കള്‍ കണ്ടതിനെ തുടര്‍ന്ന് കുട്ടികള്‍ വീട്ടില്‍ വന്ന് സംഭവം പറയുകയും രക്ഷിതാക്കള്‍ ഇത് അന്വേഷിച്ച് ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. യാതൊരുവിധ നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവാത്തതിനാല്‍ കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിയോട് വിരക്തി തോന്നുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഉച്ചക്കഞ്ഞിയുടെ ഗുണനിലവാരം പരിശോധിക്കുന്ന സമിതി ഇവിടെയില്ലെന്നും പരാതിയില്‍ പറയുന്നു.

കൊടിയമ്മ ഗവ. യു പി സ്‌കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം ഇല്ല, വിതരണം ചെയ്യുന്നത് പുഴുക്കള്‍ നിറഞ്ഞ ഉച്ചക്കഞ്ഞി; ബാലാവകാശ കമ്മീഷന് പരാതി നല്‍കി

Keywords : Kasargod, Kumbala, Students, Muslim Youth League, District, Uniform, Healthy, Chair Person, Shoba Khoshi, School, Account. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia