city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡെങ്കിപ്പനി ബാധിതരെ ജില്ല ആശുപത്രിയില്‍ നിന്നും തിരിച്ചയക്കുന്നു; അധികൃതര്‍ക്കെതിരെ പ്രതിഷേധം

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.07.2016) ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മാരകമായ സാംക്രമികരോഗങ്ങള്‍ ബാധിച്ച് ചികില്‍സ തേടിയെത്തുന്നവരെ ജില്ലാ ആശുപത്രിയില്‍ നിന്നും ചികില്‍സ നല്‍കാതെ തിരിച്ചയക്കുന്നതായി പരാതി. ഡോക്ടറില്ലെന്ന കാരണം പറഞ്ഞാണ് പനിബാധിതരെ തിരിച്ചയക്കുന്നത്.

കിലോമീറ്ററുകള്‍ താണ്ടി ഹൊസ്ദുര്‍ഗ്‌വെളളരിക്കുണ്ട് താലൂക്കുകളിലെ കിഴക്കന്‍ മലയോരപ്രദേശങ്ങളിലുള്ള ആദിവാസികള്‍ അടക്കമുള്ള നിര്‍ധന കുടുംബങ്ങളില്‍പ്പെട്ടവരെ യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ് ഈ വിധം തിരിച്ചയക്കുന്നത്. ഫിസിഷ്യന്‍ ഇല്ലെന്നുപറഞ്ഞാണ് രോഗികളെ മടക്കി അയക്കുന്നത്. ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികളുടെ തുടര്‍ ചികില്‍സയ്ക്ക് മുമ്പുള്ള പരിശോധന നടത്തേണ്ടത് ഫിസിഷ്യനാണ്. ഫിസിഷ്യന്‍ നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ചുമാത്രമേ തുടര്‍ ചികില്‍സ നടത്തേണ്ട വിദഗ്ധ ഡോക്ടര്‍ പോലും പരിശോധന നടത്തുകയുള്ളൂ.
ഫിസിഷ്യനില്ലാത്ത കാരണം പറഞ്ഞ് പകര്‍ച്ചവ്യാധി ബാധിതരെ പരിശോധിക്കാന്‍ പോലും ജില്ലാ ആശുപത്രിയില്‍ നിന്നും ഒരു ഡോക്ടറും തയ്യാറാകുന്നില്ല. ഡെങ്കിപ്പനി ബാധിച്ചുള്ള മരണങ്ങള്‍ ജില്ലയില്‍ പെരുകിയിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയില്‍ പകര്‍ച്ചവ്യാധി ബാധിതരെ പരിശോധിക്കുന്ന ഡോക്ടറെ പോലും നിയമിക്കാന്‍ തയ്യാറാകാത്ത ആരോഗ്യവകുപ്പധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ജില്ലാ ആശുപത്രിയില്‍ ചികില്‍സ കിട്ടാത്ത പനിബാധിതരില്‍ പലരും മറ്റ് ആശുപത്രികളിലേക്ക് പോകാതെ ഗുളികകളും വാങ്ങി വീട്ടിലേക്ക് തിരിച്ചുപോവുകയാണ്. ചിലര്‍ സ്വകാര്യാശുപത്രികളിലേക്ക് ചികില്‍സ തേടി പോകുന്നു.
കഴിഞ്ഞ കാലവര്‍ഷത്തില്‍ ജില്ലാ ആശുപത്രിയിലെ വാര്‍ഡുകളെല്ലാം പനി ബാധിതരെക്കൊണ്ട് നിറഞ്ഞിരുന്നു. ഇത്തവണ വാര്‍ഡുകളെല്ലാം ഒഴിഞ്ഞിരിക്കുകയാണ്. പാവപ്പെട്ട രോഗികള്‍ക്ക് ഭീമമായ തുക മുടക്കി സ്വകാര്യാശുപത്രികളില്‍ ചികില്‍സ നേടാന്‍ നിര്‍വ്വാഹമില്ല. അതുകൊണ്ടുതന്നെ ഇവരില്‍ മിക്കവരും സ്വയം ചികില്‍സ നടത്തുകയാണ് ചെയ്യുന്നത്. ഇത് പകര്‍ച്ചവ്യാധികള്‍ക്ക് ആക്കം കൂടാന്‍ കാരണമാകുന്നു.

ജില്ലാ ആശുപത്രിയില്‍ ഫിസിഷ്യനെ നിയമിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ ബി ജെ പി കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
ഡെങ്കിപ്പനി ബാധിതരെ ജില്ല ആശുപത്രിയില്‍ നിന്നും തിരിച്ചയക്കുന്നു; അധികൃതര്‍ക്കെതിരെ പ്രതിഷേധം

Keywords: Kasaragod, General Hospital, Treatment, Authorities, Doctors, Disease, Madical Office, Fever, Ward, Medicines.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia