ദേളി ജങ്ഷന്‍ ഇരുളടഞ്ഞു വര്‍ഷം ഒന്നായി; ജനം ദുരിതത്തില്‍, ജി എച്ച് എമ്മിന്റെ മെഴുകുതിരി പ്രതിഷേധം
Jun 9, 2017, 13:30 IST
ദേളി: (www.kasargodvartha.com 09.06.2017) ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും ദേളി ജങ്ഷനില്‍ മിഴിചിമ്മിയ തെരുവ് വിളക്കുകള്‍ മാറ്റി സ്ഥാപിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ജി എച്ച് എം പ്രവര്‍ത്തകര്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. തെരുവ് വിളക്കുകള്‍ കണ്ണടച്ചതോടെ ഇഴ ജന്തുക്കളെയും മറ്റും ഭയന്ന് രാത്രി കാലത്തുള്ള യാത്ര ബുദ്ധിമുട്ടിലായി മാറിയിരിക്കുകയാണ്.
ഇരുട്ടിന്റെ മറവില്‍ പുറത്തുനിന്നുള്ള സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തന രഹിതമായ തെരുവ് വിളക്കുകള്‍ നന്നാക്കുന്നതില്‍ അധികൃതര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് ജി എച്ച് എം പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. പ്രദേശത്ത് പോലീസ് പട്രോളിങ് കാര്യക്ഷമമല്ലാത്തതിനാല്‍ സാമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കാനോ തടയാനോ സാധിക്കുന്നില്ല. ജനസാന്ദ്രത കൂടുതലുള്ള പ്രദേശമായിരുന്നിട്ടു പോലും അധികാരികളോ അധികൃതരോ ഈ സംഭവം കാര്യമായി എടുക്കുന്നില്ലെന്നതാണ് ആക്ഷേപം.
ഇനിയും ബന്ധപ്പെട്ടവര്‍ കണ്ണുതുറന്നില്ലെങ്കില്‍ നാട്ടുകാരെ ഉള്‍പെടുത്തി കൂടുതല്‍ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് ജി എച്ച് എമ്മിന്റെ തീരുമാനം. മെഴുകുതിരി പ്രതിഷേധ പരിപാടിയില്‍ ഇര്‍ഷാദ് ദേളി, അബ്ദുര്‍ റഹ് മാന്‍ കട്ടക്കാല്‍, എം ബി അഷ്‌റഫ്, ഷബീദ്, അബൂച്ച, അജ്മല്‍, കൗഫു ദേളി, സുനി ദേളി, അജ്മല്‍ സിദ്ദീഖ്, അഷ്‌റഫ്, ഷബാദ് ബി എച്ച് തുടങ്ങിയവര്‍ സംബന്ധിച്ചു. ബുര്‍ഹാന്‍ തളങ്കര നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Deli, Protest, Kasaragod, Street, Lights, Natives, No Street lights in Deli Junction, GHM.