city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെഎസ്ആര്‍ടിസി മിന്നല്‍ ബസിന് കാഞ്ഞങ്ങാടിനോട് അയിത്തം; ഇവിടെ സ്‌റ്റോപ്പ് വേണമെന്ന ആവശ്യം ശക്തം

കാഞ്ഞങ്ങാട്: (www.kasargodvartha.com 24/07/2017) പയ്യന്നൂരും തളിപ്പറമ്പും കാഞ്ഞങ്ങാടിനെക്കാല്‍ വലിയ നഗരങ്ങളല്ല. എന്നാല്‍ കെ എസ് ആര്‍ ടി സിയുടെ മിന്നല്‍ ബസ് പയ്യന്നൂരിലും തളിപ്പറമ്പിലും നിര്‍ത്തുമെങ്കിലും കാഞ്ഞങ്ങാടിനോട് മുഖം തിരിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ കാസര്‍കോട് നഗരത്തില്‍ മാത്രമാണ് മിന്നല്‍ ബസിന് സ്‌റ്റോപ്പുള്ളത്.

കാസര്‍കോട് വിട്ടാല്‍ കാഞ്ഞങ്ങാട് അടക്കമുള്ള സ്‌റ്റോപ്പുകളെ അവഗണിച്ച് മിന്നല്‍വേഗത്തില്‍ പറക്കുന്ന ഈ ബസ് പിന്നെ പയ്യന്നൂരിലും തളിപ്പറമ്പിലും നിര്‍ത്തിയിടുകയും തുടര്‍ന്ന് കണ്ണൂരിലേക്ക് പോവുകയും ചെയ്യുന്നു. കണ്ണൂര്‍ വിട്ടാലും ചില സ്‌റ്റോപ്പുകളില്‍ നിര്‍ത്തിയാണ് കോഴിക്കോട്ടേക്കും പിന്നെ കോട്ടയത്തേക്കും ബസ് പോകുന്നത്.

 കെഎസ്ആര്‍ടിസി മിന്നല്‍ ബസിന് കാഞ്ഞങ്ങാടിനോട് അയിത്തം; ഇവിടെ സ്‌റ്റോപ്പ് വേണമെന്ന ആവശ്യം ശക്തം

കേരളത്തിലെ ജനത്തിരക്കേറിയ നഗരങ്ങളില്‍ ഒന്നാണ് കാഞ്ഞങ്ങാട്. കാസര്‍കോട് ജില്ലയിലെ വാണിജ്യ നഗരം എന്നാണ് കാഞ്ഞങ്ങാട് അറിയപ്പെടുന്നത്. നിരവധി വ്യാപാര-വ്യവസായ സ്ഥാപനങ്ങളും ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രി അടക്കമുള്ള ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കാഞ്ഞങ്ങാട്ടുണ്ട്. കാസര്‍കോട് പോലെ തന്നെ തിരക്കൊഴിയാത്ത നഗരമാണ് കാഞ്ഞങ്ങാട്.

അനുദിനം പുരോഗതിയിലേക്ക് കുതിക്കുന്ന ഈ നഗരത്തില്‍ കെ എസ് ആര്‍ ടി സിയുടെ മിന്നല്‍ ബസിന് സ്‌റ്റോപ്പ് നേടാനുള്ള അര്‍ഹതയുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സ തേടിയെത്തുന്നത് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലാണ്. പഠനത്തിനും സര്‍ക്കാര്‍ ജോലികള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി നിരവധി പേര്‍ ദിനംപ്രതി കാഞ്ഞങ്ങാടുമായി ബന്ധപ്പെടുന്നുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ മിന്നല്‍ ബസ് രാത്രികാലങ്ങളില്‍ പോലും കാഞ്ഞങ്ങാട്ട് നിര്‍ത്താത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സാമൂഹ്യ സംഘടനയും ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വരാത്തത് അങ്ങേയറ്റം ഖേദകരമാണെന്നാണ് കാഞ്ഞങ്ങാട് നിവാസികളുടെ അഭിപ്രായം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, KSRTC, Hospital, No stop in Kanhangad for KSRTC minnal buses.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia