മഴവന്നാല്‍ അണങ്കൂര്‍ ചെളിക്കുളം
Jun 7, 2013, 14:02 IST
കാസര്‍കോട്: അശാസ്ത്രീയമായി നിര്‍മിച്ച ഓവുചാലിലൂടെ വെള്ളം ഒഴുകിപ്പോകാത്തതിനാല്‍ മഴവന്നാല്‍ അണങ്കൂര്‍ ചെളിക്കുളമാകുന്നു. ചെറിയമഴയ്ക്കുപോലും ഇവിടെ വെള്ളം കെട്ടിനിന്ന് കാല്‍നടയാത്ര ദുസ്സഹമാകുന്നു. റോഡിന്റെ തകര്ചയ്ക്കും വെള്ളം കെട്ടിനില്‍ക്കുന്നത് കാരണമാകുന്നു. അണങ്കൂര്‍ ടൗണിന് പുറമെ ദേശീയ പാതയുടെ ഒരു ഭാഗത്തും മഴവന്നാല്‍ വെള്ളംകെട്ടിക്കിടക്കുന്നു.
നൂറുക്കണക്കിനാളുകളും നിരവധി വാഹനങ്ങളും കടന്നുപോകുന്ന അണങ്കൂര്‍ ജംഗ്ഷനിലെ ഓവുചാല്‍ പുനര്‍ നിര്‍മിച്ച് വെള്ളം ഒഴുകിപ്പോകാനുള്ള നടപടി സ്വീകരിക്കണമെന്ന് അണങ്കൂരിലെ ജനങ്ങളും വ്യാപാരികളും ആവശ്യപ്പെടുന്നു. ചെളിവെള്ളം കെട്ടികിടക്കുന്നതുമൂലം വ്യാപാരികളാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. കടയ്ക്കകത്തേയ്ക്ക് വരെ മലിനജലം ഒഴുകിയെത്തുന്നതായി വ്യാപാരികള്‍ പരാതിപ്പെട്ടു. നഗരസഭാ അധികൃതര്‍ എത്രയുംപെട്ടന്ന് ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Keywords: Kasaragod, Anangoor, Road, Kerala, Road, Gutter, Rain, Water, Municipality, No sewerage system in Anangoor, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.