പെര്‍മിറ്റ് നേടി ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍വീസ് നടത്താത്ത ബസിനെതിരെ നാട്ടുകാര്‍ രംഗത്ത്
Aug 25, 2017, 19:42 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.08.2017) പെര്‍മിറ്റെടുത്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഓടാത്ത സ്വകാര്യബസിനെതിരെ നാട്ടുകാര്‍ രംഗത്ത്. കാഞ്ഞങ്ങാട്- കാലിച്ചാനടുക്കം വഴി കൊന്നക്കാട് റൂട്ടില്‍ പെര്‍മിറ്റെടുത്ത സ്വകാര്യ ബസാണ് സര്‍വ്വീസ് നടത്താതെ യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. രാത്രി എട്ടു മണിക്ക് കാഞ്ഞങ്ങാട് നിന്നും പുറപ്പെട്ട് രാവിലെ എട്ടു മണിക്ക് കൊന്നക്കാടു നിന്നും കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു സര്‍വ്വീസ് നടത്തേണ്ട സ്വകാര്യ ബസാണ് ഇതു വരെയും ഈ റൂട്ടില്‍ സര്‍വ്വീസ് നടത്താത്തത്.
നാട്ടുകാരുടെ നിരന്തര പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബസുടമ സര്‍വ്വീസ് നടത്താന്‍ വേണ്ടി അധികൃതരില്‍ നിന്നും പെര്‍മിറ്റ് സമ്പാദിച്ചത്. എന്നാല്‍ പെര്‍മിറ്റ് റദ്ദാക്കുകയോ മറ്റ് സ്വകാര്യ ബസുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുവദിക്കുകയോ ബദല്‍ സംവിധാനം ഉണ്ടാക്കാനോ ബസുടമ തയ്യാറാകുന്നില്ലെന്നാണ് പരാതി.
ഈ റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക സംഘടനകളും മറ്റു ഇതര സംഘടനകളും നിരന്തരം അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല. രാത്രി കാലത്ത് മലയോരത്തേക്ക് എത്തിപ്പെടാന്‍ ബസുകളില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ജില്ലയില്‍ പലയിടങ്ങളിലും ജോലി ചെയ്ത് വൈകി കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിലെത്തിയാല്‍ രാത്രി കാലങ്ങളില്‍ മലയോരത്ത് എത്തിപ്പെടാന്‍ ഏറെ പാടുപെടുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bus, Natives, No Service after taken permit; natives protest against bus