city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഴക്കോയ്ത്തിന്റെ ഗുരു കാസര്‍കോട്ടെ ശ്രീപഡ്രയെ അന്താരാഷ്ട്ര ശില്‍പശാലയില്‍ മറന്നു

കോഴിക്കോട്: (www.kasargodvartha.com 19.09.2014) മഴക്കോയ്ത്തിന്റെ ഗുരു കാസര്‍കോട്ടെ ശ്രീപഡ്രയെ അന്താരാഷ്ട്ര ശില്‍പശാലയില്‍ മറന്നു. പാക്കിസ്ഥാനില്‍ നടക്കുന്ന ജലസേചനവും ജലവിനിയോഗവും സംബന്ധിച്ച അന്താരാഷ്ട്ര ശില്‍പശാലയിലേക്ക് പ്രഥമ പരിഗണ നല്‍കേണ്ടിയിരുന്ന ശ്രീപഡ്രെയെ സര്‍ക്കാര്‍ ഒരുവിധത്തിലും പരിഗണിച്ചില്ല.

ഇസ്‌ലാമാബാദില്‍ നവംബര്‍ 11 മുതല്‍ 20 വരെ ആഫ്രിക്കന്‍ ഏഷ്യന്‍ റൂറല്‍ ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ പ്രതിനിധിയെ നല്‍കാന്‍ നാല് ദിനം മാത്രം ശേഷിക്കെ കാസര്‍കോട് ജില്ലയില്‍ എന്റോസള്‍ഫാന്‍ ഇരകള്‍ ഏറെയുള്ള പഡ്രെ ഗ്രാമത്തിലേക്ക് മഴക്കൊയ്ത്തിന്റെ ഗുരുവായ ഇദ്ദഹേത്തെ തേടി സന്ദേശങ്ങളൊന്നും എത്തിയിട്ടില്ല.

മണ്ണ് - ജലസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ശില്‍പശാലയില്‍ ഉള്‍പ്പെടുമെങ്കിലും കേരളത്തില്‍ നിന്ന് പ്രധാനമായി പ്രതീക്ഷിക്കുന്നത് മഴക്കോയ്ത്ത് പാഠങ്ങളും സംഭരണ സംവിധാനങ്ങളുമാണെന്ന് കേന്ദ്ര ഗ്രാമവികസനമന്ത്രാലയ വക്താവ് പറഞ്ഞു. പരിപാടിയിലേക്ക് ക്ഷണിച്ച് പാക്കിസ്ഥാന്‍ ഗവ. സെക്രട്ടറി ജനറല്‍ വസ്ഫി ഹസന്‍ സ്രെയിന്‍ (Sreihin) കഴിഞ്ഞ ജൂലൈ 24ന് കത്തയച്ചതിനു പിന്നാലെ പങ്കെടുക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.

ശില്‍പശാലയിലേക്ക് സംസ്ഥാനത്തിന്റെ പ്രതിനിധികളെ അയക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ഗവ. അണ്ടര്‍ സെക്രട്ടറി ഡി.കെ. സിംഗ് കേരള ഗവ. സെക്രട്ടറിക്ക് സെപ്റ്റംബര്‍ നാലിന് കത്തയച്ചതായി വക്താവ് വെളിപ്പെടുത്തി. സെപ്റ്റംബര്‍ 23നകമാണ് പേരുവിവരങ്ങള്‍ നല്‍കേണ്ടത്. ഇസ്‌ലാമാബാദില്‍ ഇത് സെപ്റ്റംബര്‍ 30നകം ലഭിച്ചിരിക്കണം.

'അറിയിപ്പൊന്നും ലഭിച്ചില്ല, ക്ഷണിച്ചാലും ദീര്‍ഘയാത്രക്ക് ഇപ്പോള്‍ സന്നദ്ധനല്ല. 'ശില്‍പശാലയെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ശ്രീപഡ്രെ പറഞ്ഞു. 35,000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന തന്റെ ജില്ല വേനലിന്റെ തുടക്കം മുതല്‍ അനുഭവിക്കുന്ന ജലക്ഷാമം പൊള്ളിച്ച ശ്രീപഡ്രെയിലെ പത്രപ്രവര്‍ത്തന മനസ് പരിഹാരം തേടിയുള്ള അന്വേഷണം 1990 കളിലാണ് ആരംഭിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ആശയം തേടി. കൃഷി ശാസ്ത്ര ബിരുദധാരിയായ തനിക്ക് പോലും മനസിലാവാത്ത പ്രസിദ്ധീകരണങ്ങള്‍ ഏതാനും സര്‍വകലാശാലകളില്‍ നിന്ന് അയച്ചുകിട്ടിയത് മിച്ചം. 1996ല്‍ കണ്ണൂരില്‍ നിന്ന് കിട്ടിയ അറിവിന്റെ വികാസത്തിനായി കേരളത്തിലുടനീളം സഞ്ചരിച്ചു. നാട്ടറിവുകള്‍ ആര്‍ജിച്ചും പകര്‍ന്നുനല്‍കിയും ശ്രീപഡ്രെ മഴക്കോയ്ത്ത് ജനകീയമാക്കി.

ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെയെങ്കിലും പരിചയവും ബിരുദവും ഇംഗ്ലീഷ് പരിജ്ഞാനവുമാണ് ശില്‍പശാലയില്‍ പ്രതിനിധിയാവാനുള്ള യോഗ്യത.

കടപ്പാട്: സൂപ്പി വാണിമേല്‍ (മാധ്യമം)

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മഴക്കോയ്ത്തിന്റെ ഗുരു കാസര്‍കോട്ടെ ശ്രീപഡ്രയെ അന്താരാഷ്ട്ര ശില്‍പശാലയില്‍ മറന്നു

Keywords:  Kozhikode, Kasaragod, Kerala, Workshop, Pakistan, Shree Padre, Rain, No seat for Shree Padre in National seminar. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia